യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
ആല്‍ഫ
- ജി ബിജുകുമാര്‍
രചയിതാവിനെ പറ്റി - പത്തനം‌തിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.

നോവല്‍
ടി.ഡി. രാമകൃഷ്ണന്‍
കറന്റ്‌ ബുക്സ്‌
വില 55 രൂപ

നോവല്‍ എന്ന സാഹിത്യ ശാഖയില്‍ എഴുത്തുകാരനുള്ള സ്വാതന്ത്ര്യം ഏറെയാണ്. അതിരുകളില്ലാത്ത ആ സ്വാതന്ത്ര്യം ആവന്‍റെ ആശയങ്ങളെ വ്യത്യസ്തതയോടെയും സ്വാതന്ത്ര്യ ബോധത്തോടെയും അവതരിപ്പിക്കാന്‍ ഇടം നല്‍കുന്നു. ഇത്തരം സ്വാ‍തന്ത്ര്യത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതാണ് ടി.ഡി രാമകൃഷ്ണന്‍റെ ആല്‍ഫ എന്ന നോവല്‍. ഒരു പക്ഷെ, ആ സ്വാതന്ത്ര്യം ഇല്ലായിരുന്നെങ്കില്‍ ഈ നോവല്‍ പിറക്കുമായിരുന്നില്ല എന്ന് പറയാം.

സങ്കീര്‍ണ്ണമാണ്‌ ആല്‍ഫയുടെ ഘടന. മറ്റൊരു മാധ്യമത്തിനും വഴങ്ങാത്തവണ്ണം ഇഴപിരിഞ്ഞത്‌. മനുഷ്യന്‍ മനുഷ്യനെത്തേടിയുള്ള യാത്രകളുടെ സഞ്ചാരപഥം പലപ്പോഴും വായനക്കാരനെ ചിന്താകുഴപ്പത്തിലാക്കും. എങ്കിലും സ്വാര്‍ത്ഥതയും കീഴടക്കലുകളും കുത്തിയൊലിക്കുന്ന മനുഷ്യലോകത്തിന്‍റെ ദുരന്തവശത്തേക്ക്‌ തുറക്കുന്ന ഒരു കണ്ണ്‌ എന്ന നിലയില്‍ ആല്‍ഫ വിജയമാണ്‌.

ആല്‍ഫയുടെ ആവിഷ്കാര ഭൂമിക തുറന്നിടാത്ത മാനുഷിക വൈരുദ്ധ്യങ്ങളൊന്നുമില്ല. പുനര്‍വായന പലപ്പോഴും ആവശ്യമായി വരുന്നു. മനുഷ്യാവസ്ഥയുടെ അടിസ്ഥാന സത്യങ്ങളെ തേടിയുള്ള സാഹസികാന്വേഷണമാണിത്‌. വായനക്കാരനും എഴുത്തുകാരനും ഒന്നിച്ചുള്ള യാത്രയ്ക്കൊടുവില്‍ കണ്ടെത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിഭ്രമിപ്പിക്കുന്നതാണ്‌.

മനുഷ്യന്‍ എന്ന നഗ്‌നവാനരന്‍ എവിടെയെത്തിനില്‍ക്കുന്നു എന്ന അന്വേഷണത്തിന്‌ അവനവനില്‍ അവസാനിക്കുകയല്ലാതെ മുന്നോട്ടു പോകാന്‍ വഴികളില്ല. മനുഷ്യന്‍റെ വൈവിദ്ധ്യം നിറഞ്ഞ മുഖങ്ങള്‍ മുന്നില്‍ തെളിയുമ്പോള്‍ എഴുത്തുകാരനും സംശയാലുവാകുന്നു. അസാധാരണമായ, മൌനംകൊണ്ട്‌ മൂടിയ മരീചികയായി ഹോമോ സാപ്പിയന്‍ എന്ന മൃഗം മാറുന്നത്‌ നോവലിസ്റ്റ്‌ കാട്ടിത്തരുന്നു.

മനുഷ്യാവസ്ഥകളില്‍ വേദനിക്കുകയും കണ്ണു നിറയുകയും ചെയ്യുന്ന സഹൃദയത്വത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത പ്രഹേളികയായി ലോകം മാറുന്നു. എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ പ്രത്യയശാസ്ത്രത്തിന്‍റെ കുപ്പായമിട്ട്‌ ശ്രമം നടത്തുന്ന കഥാപാത്രങ്ങളുണ്ട്‌ ആല്‍ഫയില്‍. അന്‍വര്‍, ശ്വേത, ഊര്‍മ്മിള, അവിനാഷ്‌ തുടങ്ങിയ കഥാപാത്രങ്ങള്‍ മനസ്സിന്‍റെ ആഴത്തിലേക്കുള്ള യാത്രയില്‍ സ്വയം നഷ്ടപ്പെടുന്നവരാണ്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പരുക്കന്‍ കല്ലിന്‍റെ കവിതകള്‍
ആല്‍ഫ
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace