|
| അവതരണം ഒരു ഭ്രാന്താലയം | | - വിനോദ് ശാര്‍ക്കര |
| ശനി, 22 ഡിസംബര്‍ 2007 ( 14:25 IST ) |
|
ജി ശങ്കരപ്പിള്ളയുടെ നാടകങ്ങള്‍ക്ക് കേരളത്തില്‍ എന്നും പ്രേക്ഷകരുണ്ട്. അദ്ദേഹത്തിന്‍റെ രചനകള്‍ മലയാള നാടകസാഹിത്യത്തിനും മുതല്‍ക്കൂട്ടാണ്. ‘അവതരണം ഒരു ഭ്രാന്താലയം’ എന്ന നാടകത്തിന്‍റെ പുസ്തകരൂപം വായനക്കാരെ ഏറെ ആകര്‍ഷിച്ച ഒന്നാണ്. വായനക്കാരനും നാടകപ്രേക്ഷകനും ഒന്നായി മാറുന്ന മാന്ത്രികത ഈ പുസ്തകം അനുഭവവേദ്യമാക്കുന്നു.
സ്റ്റേജില്‍ കര്‍ട്ടണ്‍ അടഞ്ഞ് കിടക്കുന്നു. അകത്ത് എന്തൊക്കെയോ കശപിശകള്‍ കേള്‍ക്കുന്നുണ്ട്. ഒരു നാടക മത്സരത്തിലെ ആദ്യ നാടകം തുടങ്ങുന്നതിനുള്ള പുറപ്പാടിലാണ്. കേരളത്തിലെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ക്ഷണിക്കപ്പെട്ട ധാരാളം നാടക സമിതികള്‍ മത്സരത്തിനായി വന്നിട്ടുണ്ട്. അപ്പോഴാണ് സംഘാടകരുടെ വക ഒരു അറിയിപ്പ് വന്നത്. അറിയിപ്പ് മറ്റൊന്നുമല്ല. സംഘാടകര്‍ക്ക് ഒരു അമളി പറ്റിയിരിക്കുന്നു. നാടക സമിതികളെ ക്ഷണിച്ചപ്പോള്‍ അതില്‍ ഒരു വിലാസം എങ്ങനെയോ ഒരു ഭ്രാന്താശുപത്രിയിലേതായിപ്പോയി. അവിടുത്തെ ഭ്രാന്താന്മാരാണെങ്കിലോ ഒരു നാടകം തട്ടി കൂട്ടി വന്നിരിക്കുന്നു. അവരെ നാടകം കളിപ്പിക്കാതിരിക്കാന്‍ സംഘാടകര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ആദ്യ നാടകം കളിക്കാന്‍ പോകുന്നതവര്‍ ആണത്രേ.
രംഗം ഉണര്‍ന്നു. അഭിനേതാക്കള്‍ ഭ്രാന്തന്‍മാര്‍ അവരുടെ ഭ്രാന്തമായ ശൈലിയില്‍ തന്നെ “അവതരണം ഒരു ഭ്രാന്താലയം“ എന്ന നാടകം ആരംഭിക്കുകയും ചെയ്യുന്നു. നാടകം ഗൌരവമായി തുടങ്ങുമ്പോള്‍ ആ ഭ്രാന്തന്‍ ചിന്തകള്‍ ജനങ്ങളുടെ മനസില്‍ തറച്ച് കയറുന്നു. ഭ്രാന്തന്മാര്‍ പറയുന്നതിലും കാര്യമുണ്ടെന്നും, കുറച്ച് ഭ്രാന്ത് ഈ ലോകത്ത് ജീവിക്കാന്‍ ആവശ്യമാണ് എന്നുമുള്ള ചിന്തകള്‍ പ്രേക്ഷകരില്‍ ഉണ്ടാകുന്നു.
കേരളത്തില്‍ ഒരു കാലത്തെ ശക്തമായ ആശയവിനിമയ മാധ്യമമായിരുന്നു നാടകങ്ങള്‍. ഒരു നാടകത്തിലെങ്കിലും അഭിനയിച്ചിട്ടുള്ളവന് അതൊരു അഭിനിവേശമായി മാറുന്നു. മലയാള സിനിമയെ അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ നടന്‍ മുരളി പോലും പറഞ്ഞു, അദ്ദേഹത്തിന് നാടകത്തോടാണ് ഇപ്പോഴും പ്രിയമെന്ന്. അതെ, നാടകം ഭ്രാന്തുപോലെ മനുഷ്യന്‍റെ സിരകളില്‍ അലിഞ്ഞ് ചേരാന്‍ കഴിയുന്ന ഒന്നാണ്. ആശയവിനിമയത്തിന് ഉത്തമമായ മാധ്യമവും.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു... |
| |
|
|
|
|
|
|
|