|
| അവതരണം ഒരു ഭ്രാന്താലയം |
| ശനി, 22 ഡിസംബര്‍ 2007 ( 14:25 IST ) | |
ആദ്യകാല നാടകങ്ങളെ സമ്പുഷ്‌ടമാക്കിയ ധാരാളം നാടകാചാര്യന്മാര്‍ നമുക്കുണ്ട്. അവരില്‍ പ്രമുഖനാണ് ജി ശങ്കരപ്പിള്ള. അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ കാലത്തെ അതിജീവിക്കുന്നവയാണ് എന്ന് മാത്രമല്ല. അതിലെ ഭാഷ സാധാരണ ജനങ്ങള്‍ക്കും വഴങ്ങുന്നതാണ്. മലയാള നാടകവേദിയെ അനവധി നല്ല സൃഷ്‌ടികള്‍ കൊണ്ട് സമ്പന്നമാക്കിയ ജിയുടെ സാമൂഹ്യ വിമര്‍ശനപരമായ നാടകമാണ് “അവതരണം ഒരു ഭ്രാന്താലയം”.
ഭ്രാന്തന്‍മാരെക്കൊണ്ട് നമ്മുടെ ഭരണാധികാരികളുടെ കപടമുഖം വലിച്ച് കീറി ഒരു വിപ്ലവത്തിന് ശ്രമിക്കുകയാണ് ഈ നാടകത്തിലൂടെ ജി. ധാരാളം നാടകവേദികളില്‍ അവതരിപ്പിച്ച് പ്രേക്ഷക മനസുകളെ കവര്‍ന്ന ഒരു പ്രമേയമാണ് ഈ നാടകത്തിന്‍റേത്. ജിയുടെ നാടകങ്ങളില്‍ പൊതുവേ കാണുന്ന ആക്ഷേപഹാസ്യം തന്നെയാണ് ഇതിലുമുള്ളത് എങ്കിലും, നാടകാരംഭത്തിന് ജി സ്വീകരിച്ചിരിക്കുന്ന രസകരമായ സാഹചര്യമാണ് ഇതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. ജിയുടെ നാടകങ്ങളിലെ പ്രധാന പ്രത്യേകത ഈ അപ്രതീക്ഷിത നാടകീയത തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ പോലും ഈ നാടകം അവതരിപ്പിച്ചാല്‍ അത് ഇന്നത്തെ രാഷ്ട്രീയ നേതാക്കളുടെ അധികാര മോഹവും അധികാരത്തിന്‍റെ ഇടനാഴികളിലെ കള്ളത്തരങ്ങളും വിളിച്ചു പറയുന്നതായി നമുക്ക് തോന്നാം.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു... |
| |
|
|
|
|
|
|
|