യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
ഓര്‍മ ആരേയും തോല്‍‌പിക്കുന്നില്ല
- കെ ദാമോദരന്‍
പാലക്കാട് തരൂര്‍ സ്വദേശി. മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയലേഖകന്‍. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും നുറുങ്ങുകഥകളും പ്രിയം. ഒട്ടേറെ ബാലകഥകള്‍ എഴുതിയിട്ടുണ്ട്.

നിനക്കറിയുമോ,
ഒരു നേര്‍ത്ത വൈകുന്നേരം
മഞ്ഞിന്‍ മണമുളള
കുഞ്ഞിച്ചുണ്ടുകൊണ്ട്‌
നീയെന്‍റെ ഇളം ചുണ്ടില്‍
മോഹം
പച്ചകുത്തിയത്
ചോരപുരണ്ട ഒരു മുല്ലമൊട്ടിന്‍റെ
മന്ദഹാസം പോലെ
കല്ലിച്ചു കിടപ്പുണ്ട്.

അതിനു ശേഷമാണ്‌
കണ്ണാന്തളികള്‍ പൂക്കാതായതും
മുറ്റത്തെ മുല്ലക്ക്
മണമില്ലാതായതും.

അതിനു ശേഷമാണ്
ഓര്‍മ, മുന്നോട്ടു സഞ്ചരിക്കുന്ന
ഒരേകാന്ത രൂപകം
അല്ലാതായിത്തീര്‍ന്നത്.
ഓര്‍മ ഒരിക്കല്‍ തെറ്റിയതാണ്
ആ‍ നിമിഷത്തില്‍
അത് പുതഞ്ഞു കിടക്കുന്നു.

എങ്കിലും,
ഞാന്‍ തോറ്റു
എന്നതിന്‍റെ അടയാളമായി
മുറിവുകളെ
ഞാന്‍
കാണുന്നില്ല
എന്ന് ഞാന്‍ പോലും
അറിയുന്നില്ലല്ലോ.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യാത്ര
പാഴ്‌മരം പ്രണയിക്കുന്നു
നിഴലാട്ടം
വര്‍ഗം
പ്രണയകാലം
തിരിച്ചെത്തുമ്പോള്‍
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace