|
| കടല് ഒരു മരമാകും, തിരകള്‍ പൂക്കളാകും | |
രചയിതാവിനെ പറ്റി - 1984ല്‍ ആലപ്പുഴയില്‍ ജനിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി. ‘ലാ(ര്‍)വ‘ ആദ്യ കവിതാസമാഹാരം. കവിതകള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വീടിനകത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തിലാണ് എഴുതിതുടങ്ങിയത് വെയിലായിരുന്നു തൂലിക ഇരുട്ടിനെക്കുറിച്ചും തൂങ്ങിച്ചത്ത സൂര്യനേക്കുറിച്ചുമായിരുന്നു കവിത. മഴപെയ്ത് മുറ്റത്തെ കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കി കൊണ്ടിരുന്നു. വാക്കുകളോരോന്നും വേലിയേറ്റങ്ങളുടെ ഭ്രാന്തന്‍ തിരകളായിരുന്നു.
വരികളിലേക്ക് ഇഴഞ്ഞുകയറുന്ന പൂക്കളേയും പുഴകളേയും ആട്ടിപ്പായിക്കാന്‍ തൂലികയില്‍ വിഷം നിറയ്ക്കേണ്ടി വന്നു അതിരുകളില്‍ ചത്ത ഗര്‍ഭിണികളെ കുഴിച്ചിടേണ്ടി വന്നു.
ഇറവെള്ളത്തില്‍ കപ്പലോടിച്ച് ഉറങ്ങിപ്പോയ ഒരു കുട്ടിയാണു പറഞ്ഞത് ജീവിതത്തിനു തീപിടിക്കുമ്പോഴാണ് കപ്പിത്താന്മാര്‍ക്കു ദിശതെറ്റുന്നതെന്ന് കടല്‍ക്കൊള്ളക്കാരുടെ പാട്ടുകളില്‍ മാത്രമാണ് മത്സ്യകന്യകമാര്‍ ഉണര്‍ന്നിരിക്കുന്നത്.
കടല് ചരിഞ്ഞു കിടക്കുമ്പോഴാണ് കപ്പലുകള്‍ നെടുകെ പിളരുന്നത്.
കവിതക്കു ശേഷം പ്രളയമാണെന്ന പ്രവചനം കള്ളമായിരുന്നു. കവിതയുടെ പെട്ടകം തകര്‍ക്കേണ്ടി വന്നു.
കവിതയിലെവിടെയോ ഒരു കടലുണ്ട് അതുകൊണ്ടാണ് കപ്പല്‍ച്ചേതങ്ങളുടെ ശബ്ദം കേള്‍ക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|