യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
എന്‍റെ ഓമനേ (അറബ് കവിത)
- കുഴൂര്‍ വിത്സണ്‍
വിവര്‍ത്തകനെ പറ്റി - മലയാള കവിതയിലെ ഏറ്റവും ശ്രദ്ധേയരായ പുതു കവികളില്‍ ഒരാള്‍. ഉറക്കം ഒരു കന്യാസ്ത്രീ, ഇ എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. ദുബായില്‍ ഏഷ്യാനെറ്റ് റേഡിയോയില്‍ ജോലി ചെയ്യുന്നു.

എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്‍
ഞാന്‍ നിന്നെ വരക്കാന്‍
ശ്രമിക്കുകയായിരുന്നു

എത്രയോ തവണ
ഞാന്‍ നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്‍റെ കാമുകി പഴയവള്‍ തന്നെ,
എന്നിട്ടും
ഓരോ തവണയും ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ
പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്‍

സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ
വ്യത്യാസങ്ങള്‍
വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു

റിതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും
നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ

രചന: ഡോ. ഷിഹാബു ഗാനിം



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എന്‍റെ ഓമനേ (അറബ് കവിത)
മറവിയിലേക്കൊരു ബലിക്കാക്ക
പ്രബോധിനി ചിന്തിക്കുന്നു
കുരുക്ഷേത്രം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace