യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
യാത്രാവഴിയുടെ അതിര്
- കരൂര്‍ ശശി
വെള്ളി, 25 മെയ് 2007
എത്രയുമയവാര്‍ന്നതാം വസ്ത്രം,
ചുക്കി വാര്‍ധകമാര്‍ന്ന ശരീരം,
അല്‍പമാത്രമാം വേദന,യ്ക്കൂന്നിന്‍
സല്‍ക്കടമ വഹിക്കും വടി, കാല്‍-
വയ്പ്പുകള്‍ക്ക് വിറയല്‍;എന്നാലും
ചുറ്റുവട്ടം നിരീക്ഷിച്ചു മെല്ലെ
നിത്യവും വഴിപോവുന്ന കൂട്ടര്‍
സുപ്രഭാതങ്ങളേകിടും ദൃശ്യം.
ചെറ്റിട നിന്നിടും ചിലര്‍, എന്നോ-
ടൊട്ടു താല്‍പര്യമാര്‍ന്നവര്‍ ചോദ്യം
മല്‍ പ്രകൃതത്തിനോടോ, സ്വകീയ
ചിത്തവൃത്തികളോടോ: സുഖമോ?
ഹൃദ്യമാം ചിരിയെന്നാലതിന്‍മേ-
ലിറ്റു വീഴും വിഷാദ കണങ്ങള്‍!
മൃത്യുവിന്‍ സ്മൃതിയേകിത്തലോടും
ഹൃദ്യമാം ശീതളാനില സ്പര്‍ശം.

ഇത്ര ഹ്രസ്വമോ വാഴ്വെന്നതാമോ
ചിത്തവൃത്തിയവരില്‍?-ശലഭം
ഒറ്റ നാഴികകൊണ്ടളക്കുന്നൂ
എത്രയോ കോടി ജന്മാനുഭൂതി!
ഒക്കെയും മനസ്സിന്‍ മറിമായം,
ഒറ്റയാള്‍ പോലുമില്ലാ വഴിയില്‍,
ഇറ്റുദൂരമതിനപ്പുറത്താ-
മൊക്കെ-കൂട്ടവുമാര്‍പ്പും തിമര്‍പ്പും.

ഇപ്പുറത്തോ? സനാതനശൂന്യ-
ബദ്ധമാമഞ്ജലിപ്പൂക്കള്‍; ബോധം
ചുട്ടു നീറ്റിപ്പറത്തും കിനാക്കള്‍;
ഹൃദ്യമീയനുഭൂതി ഞാന്‍ ചൊല്‍വൂ.
നിത്യതേ നിയെവിടെ,ത്തിരികെ-
യെത്തിടാന്‍ വെമ്പിടുമെന്‍ തേങ്ങല്‍;
സുപ്രിയം, പാദസ്പര്‍ശമേല്‍ക്കുമ്പോള്‍
എത്രഗാഢം പുണരുന്നു ഭൂമി!
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാഴ്ചത്തിളക്കം
എന്‍റെ ഓമനേ (അറബ് കവിത)
എന്നിലെ ഞാന്‍
പീക് ടൈം
കുമിള
കണ്ണടയ്ക്കും മുമ്പ്
ആത്മീയം
ലേഖനം - ശാന്തിയുടെ ആഴങ്ങള്‍ തേടിയുള്ള യാത്രയില്‍ നമുക്കാര്‍ക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
വിമല മലയാളത്തിന്‍റെ പ്രതീക്ഷ
മലയാളിത്തം തുടിക്കുന്ന മുഖമാണ് വിമലയ്ക്ക് തുണയാവുന്നത്...
ഗോള്‍ സൂപ്പര്‍ വിജയത്തിലേക്ക്
ക്യൂബ മുകുന്ദന്‍ ഗള്‍ഫില്‍
വാണിജ്യം
വ്യവസായം വാര്‍ത്ത - അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബജാജ് കമ്പനിയുടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace