യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
രണ്ടു കവിതകള്‍
- വിഷ്ണു പ്രസാദ്
ബുധന്‍, 6 ജൂണ്‍ 2007
രചയിതാവിനെ പറ്റി - പ്രൈമറി സ്കൂള്‍ അധ്യാപകനായി പാലക്കാട് ജില്ലയില്‍ ജോലിചെയ്യുന്നു. പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച ‘ചുവപ്പ് പച്ച കറുപ്പ്‘ എന്ന സമാഹാരത്തില്‍ അഞ്ചുകവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മലയാളം ബ്ലോഗുകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു.

35 വയസ്സുണ്ട്. വിവാഹിതന്‍.

സയനൈഡ്

രുചി പറയാനാവില്ല,
അതിനു മുന്‍പേ
അടിയറവു പറഞ്ഞിരിക്കും
എല്ലാ ഇന്ദ്രിയങ്ങളും.
അതുകൊണ്ട് സയനൈഡ്
എന്നേ ഞാനവളെ വിളിക്കൂ.
പ്രണയാതുരമായ
എല്ലാ നോട്ടങ്ങളും
മരണത്തെക്കുറിച്ചുള്ള
ഉപന്യാസങ്ങളാണ്.
മരണത്തിലേക്ക്
നടന്നു കയറാനുള്ള
ഒരു നിഴല്‍ മാത്രമാണ്
ജീവിതം...; മരണത്തിന്‍റെ നിഴല്‍.

ചക്കരമത്തന്‍

സൂര്യനെ ഒരു വത്തക്കയെന്ന പോലെ
നീലാകാശത്ത് വെട്ടിയൊട്ടിച്ചിരിക്കുന്നു.
വിയര്‍ത്തു മയങ്ങുന്ന തെരുവ്
ഒരു സ്വപ്നത്തിലേക്ക് മറിഞ്ഞു വീണു.
മരിച്ചു പോയ പുഴയും
കൊല്ലപ്പെട്ട കുന്നും
ഒരു കോഫീബാറിലേക്ക് കയറിപ്പോവുന്നു.
വിഫലമായ ഒരു പ്രണയത്തെ ഓര്‍മിച്ച്
മിണ്ടാതിരിക്കുന്നു.
മനസ്സിലാവാഞ്ഞിട്ടാവണം
ബെയറര്‍മാര്‍ അവരെ ശല്യപ്പെടുത്തിയതേയില്ല.
പൊടുന്നനെ കറുത്ത റോഡാകെ
തീമരങ്ങള്‍ മുളച്ചുപടര്‍ന്നു.
പച്ചക്കറിമാര്‍ക്കറ്റും ബസ്സ്റ്റാന്‍ഡും
മേലാകെ പൊള്ളി നിലവിളിച്ചുകൊണ്ട്
ആശുപത്രിയിലേക്കോടി.
മയക്കത്തില്‍ നിന്ന് തെരുവ് ഞെട്ടിയുണര്‍ന്നു.
ചക്കരമത്തനെ തിന്നാന്‍ അത് വായ പൊളിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കല്യാണം
യാത്രാവഴിയുടെ അതിര്
കാഴ്ചത്തിളക്കം
എന്‍റെ ഓമനേ (അറബ് കവിത)
എന്നിലെ ഞാന്‍
പീക് ടൈം
ആരോഗ്യം
വാര്‍ത്ത - സ്തനാര്‍ബുദത്തിന് കാരണമായ അഞ്ച് ജീനുകളെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
പ്രതീക്ഷയോടെ നിത്യാദാസ്
മലയാളത്തില്‍ നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന നിത്യ ഇപ്പോള്‍...
ചുവടുറപ്പിക്കാന്‍ നരേന്‍
മീര സെലക്ടീവാണ്
ജ്യോതിഷം
വാസ്തു - ആഡംബരവും പ്രതാപവുമുള്ള വീട് മാത്രം പോര, അവയ്ക്കനുസൃതമായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace