യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
നിശബ്ദം
- റിഷി സര്‍ക്കാര്‍
ചൊവ്വ, 11 ഡിസംബര്‍ 2007   ( 17:04 IST )
ഈ മൌനം എന്നെ കൊല്ലുന്നു
ശാപവാക്കുകളില്ലാത്ത
കുത്തുന്ന നോട്ടമില്ലാത്ത
ഇടിമുഴക്കവും കുത്തൊഴുക്കുമില്ലാത്ത
ഈ മൌനം

ശിക്ഷകള്‍ ചിലപ്പോള്‍ ഇങ്ങനെയാണ്
തലയറുക്കുകയോ
അഴികള്‍ക്കുള്ളില്‍ അടയ്ക്കുകയോ ഇല്ല
ചാട്ടവാറുകള്‍ മൂളില്ല
കഴുകുകള്‍ കൊത്തിപ്പറിക്കില്ല
മരവിച്ച, നിശബ്ദമായ ഒരു
തിരിഞ്ഞു നടത്തം മാത്രം

എന്തിനു വേണ്ടിയാണ് ഞാന്‍ ദാഹിക്കുന്നത്?
ഒരു ശാസന, ആക്രോശം
വെല്ലുവിളികള്‍,
ചെളിവാരിയെറിയല്‍, കവിളത്ത്
ആഴത്തില്‍ വിരല്‍പ്പാടുകള്‍
ഇതെല്ലാം ആഗ്രഹിക്കുന്നു, പക്ഷേ...

എങ്ങുനിന്നും ഒന്നും കേള്‍ക്കുന്നില്ല
കുറ്റപ്പെടുത്തലുകളില്ല
എന്‍റെയുള്ളില്‍ മാത്രം
മരങ്ങള്‍ കത്തുന്നു



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സമാന്തരം
കിളിക്കൂട്
ഗസല്‍
തിരക്കഥ
കീഴടങ്ങലിന്‍റെ സുഖം
പാളങ്ങള്‍
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace