യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
ജയില്‍
- ഇസഹാഖ്
വെള്ളി, 28 ഡിസംബര്‍ 2007   ( 13:03 IST )
കണ്ണില്‍ നോക്കിയിരുന്നാല്‍
കടലുകള്‍ ആകാശമാകും
വേനല്‍ കടുക്കും
മുടി നരയ്ക്കും
കൈകള്‍ മരവിച്ചുണങ്ങും

കണ്ണില്‍ നോക്കിയിരുന്നാല്‍
ഉത്തരങ്ങളില്ലാതെയാകും
കാഴ്ചകള്‍ മറയും
കനവുകള്‍ കരിഞ്ഞമരും
തണുത്ത തീയില്‍ വേവും

കണ്ണില്‍ നോക്കിയിരുന്നാല്‍, പ്രിയതമേ...
നമ്മള്‍ നമ്മളല്ലാതാകും
നമ്മള്‍ ദിനോസറുകളും,
കാടന്‍ നായ്ക്കളുമാകും
സ്പര്‍ശിക്കാതെ കടിച്ചു കീറും

കണ്ണടയ്ക്കുക
എനിക്കു ചുറ്റും കെട്ടിയ വേലികള്‍
പൊളിക്കാതെ
നമുക്ക് അഴികള്‍ക്കപ്പുറവും ഇപ്പുറവും
കൈ കോര്‍ക്കാം
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഉയരത്തിലേക്ക് വീഴ്ച
തമാശക്കോലം
നിശബ്ദം
സമാന്തരം
കിളിക്കൂട്
ഗസല്‍
ആരോഗ്യം
വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവി നെ ആരാണ് മറക്കുക?...
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സാഹിത്യം
കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace