|
| കല്ലുനാണയം | |
തിരുവനന്തപുരം സ്വദേശി. മികച്ച കഥാകൃത്ത്. ഒട്ടേറെ അന്വേഷണാത്മക ലേഖനങ്ങളുടെ കര്‍ത്താവ്. ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു. കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദിവസവും അമ്പലത്തില്‍ പോകുന്ന പതിവ് എനിക്കില്ല. എന്നാലും മുടങ്ങാതെ ആല്‍ത്തറയില്‍ പോകുമായിരുന്നു. കാരണം മറ്റൊന്നുമല്ല. അവിടെയാണ് ഞാന്‍ ഏറെ സ്വസ്ഥത അനുഭവിക്കാറുള്ളത്. അവിടെ ഞാനാരെയും ശ്രദ്ധിക്കാറില്ല. ആ ആല്‍ത്തറയില്‍ ചെറു ബീഡിയും വലിച്ചങ്ങനെ ചാരിയിരിക്കും. എന്നാല്‍ അപ്രതീക്ഷിതമായി ഞാനോരാളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതൊരു ഭിക്ഷക്കാരനായിരുന്നു.
അയാള്‍ ഒരു അന്ധനായിരുന്നു. ഞാനിരിക്കാറുള്ള ആല്‍ത്തറയില്‍ അയാളും സ്ഥിരം വന്നിരിക്കാന്‍ തുടങ്ങി. എനിക്കത് ഒരു അരോചകമായിത്തീര്‍ന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു ദിവസം അയാള്‍ തപ്പിത്തടഞ്ഞ് എന്‍റെ അടുക്കല്‍ വന്നു, ചായ കുടിക്കാന്‍ കാശ് ചോദിച്ചു. കയ്യില്‍ ചില്ലിക്കാശുപോലും അന്ന് ഉണ്ടായിരുന്നില്ല. അല്ല, പൊതുവെ ഉണ്ടാവാറില്ല. കാശില്ലെന്ന് പറഞ്ഞിട്ടും വിടുന്ന ഭാവം അയാള്‍ക്കുണ്ടായിരുന്നില്ലാ. “രണ്ടു ദിവസമായി സാര്‍ വല്ലതും കഴിച്ചിട്ട്”, അയാള്‍ കേണു. എനിക്ക് പാവം തോന്നി.
പിറ്റേന്ന് വീട് വിട്ടിറങ്ങിയപ്പോള്‍ കയ്യില്‍ക്കിട്ടിയ ഒറ്റത്തുട്ട് പോക്കറ്റിലിട്ടു. അയാള്‍ക്ക് കൊടുക്കാമല്ലോ. ആല്‍ത്തറയില്‍ ചെന്നപാടെ കയ്യിലിരുന്ന നാണയത്തുട്ട് അയാളുടെ പാത്രത്തിലേയ്ക്കിട്ടു. അന്ധമായ മിഴികള്‍കൊണ്ടയാള്‍ ചുറ്റും നോക്കി. “ഞാനാണ്”, ഞാന്‍ പറഞ്ഞു. തപ്പിയെടുത്ത ഒറ്റനാണയം കണ്ണില്‍വച്ച് അയാള്‍ പറഞ്ഞു, “നന്ദി സാറെ”. ഒരു നല്ല കാര്യം ചെയ്തതിന്‍റെ ചാരിതാര്‍ത്ഥ്യം എന്നില്‍ കവിഞ്ഞൊഴുകി. അന്നു മുതല്‍ വീട്ടില്‍ നിന്നിരങ്ങുമ്പോള്‍ ചില്ലറത്തുട്ടുകള്‍ കരുതുമായിരുന്നു, നന്ദി നിറഞ്ഞ ആ മുഖം വെറുതേയൊന്നു കാണാന്‍.
അന്ന് ഉറക്കമുണര്‍ന്നപ്പോള്‍ത്തന്നെ ഏറെ വൈകിയിരുന്നു. കിട്ടിയ തുണിയെടുത്തിട്ട് ഇറങ്ങി നടന്നു. ആല്‍ത്തറയിലെത്തിയപ്പോള്‍ അയാളവിടെയുണ്ട്. “എന്താ വൈകിയത്”, ഞാന്‍ വന്നതറിഞ്ഞ് അയാള്‍ തിരക്കി. ഞാന്‍ എന്‍റെ പോക്കറ്റ് തപ്പി. കയ്യില്‍ കാശില്ല. നിരാശയോടെ ഞാനയാളെ നോക്കി. അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കാത്തുന്നത് ഞാന്‍ കണ്ടു. അതില്‍ ഞാന്‍ ദഹിക്കുകയായിരുന്നു. പാത്രത്തില്‍ നാണയം വീഴുന്ന ശബ്ദം കേള്‍ക്കാന്‍ താമസിക്കുന്നതെന്തെന്ന ചോദ്യം അയാളുടെ കണ്ണില്‍നിന്നുയരുന്നത് ഞാന്‍ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. തറയില്‍ക്കിടന്ന ചെറുകല്ലെടുത്ത് അയാളുടെ പാത്രത്തിലേയ്ക്കിട്ടു.
ശബ്ദം കേട്ട് അയാളുടെ മുഖം തിളങ്ങി. പതിവ് ആവേശത്തോടെ അയാള്‍ പറഞ്ഞു, “നന്ദി സാറെ”.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|