|
| ചന്ദ്ര എന്നോട് പറഞ്ഞത്... | |
- പത്തനംതിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.
ചന്ദ്ര എന്നോട് പറഞ്ഞത് ഇവിടെ തുറന്നു പറയാനൊരവസരം. അതുമാത്രം തന്നാല്‍ മതി. എന്‍റെ കുമ്പസാരം തീരുമ്പോള്‍ ലോകം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കും. അപ്പോള്‍ എനിക്കുള്ള ശിക്ഷയില്‍ ഇളവു വരുത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകും-അയാള്‍ ലോക ദൈവത്തിനു മുന്നില്‍ മുട്ടു കുത്തി.
ദൈവം പറഞ്ഞു- നിസാരനായ മനുഷ്യാ. ചന്ദ്ര നിന്നോടു പറഞ്ഞത് എന്‍റെ നെറ്റ്‌വര്‍ക്കിലെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസില്‍ ഉണര്‍ത്തിക്കുക. അവര്‍ നല്‍കുന്ന റെസിപ്റ്റ് ഇവിടുത്തെ റിസപ്ഷനില്‍ ഏല്‍പ്പിക്കുക. ഞാന്‍ കണ്ട് ബോധ്യപ്പെടണമെന്നില്ല. എന്‍റെ റിസപ്ഷണിസ്റ്റ് അതി സുന്ദരിയാണ്.
അയാള്‍ വീണ്ടും- എനിക്കു പറയാനുള്ളത് കേള്‍ക്കൂ. ഇറാക്കിലെ ചാവേര്‍ ആക്രമണം പോലെ ശ്രദ്ധ കോടുക്കേണ്ട വിഷയമാണിത്. ചന്ദ്ര ഇനിയും ഇതാവര്‍ത്തിച്ചേക്കും. അവള്‍...
ആരാധ്യനായ ദൈവം ഇടയ്ക്കു കയറി- ഹേ, റെസ്പെക്‍ടില്ലാത്ത കീടമേ, ഞാന്‍ നിന്നെ ആഫ്രിക്കന്‍ കണ്ട്രീസിലേക്ക് പായ്ക്ക് ചെയ്യും. റിസപ്ഷണിസ്റ്റിനെ മുഖം കാണിച്ച് സംതൃപ്തിയടഞ്ഞ് തിരിച്ചുപോവുക. എനിക്കിവിടെ പാലസ്തീനിലും നൈജീരിയയിലും ഒന്നും മൌസ് ക്ലിക്ക് ചെയ്യാന്‍ ടൈമില്ല.
അയാള്‍ പിന്തിരിഞ്ഞു. ഈ വാതില്‍ തുറക്കില്ലെന്ന് മനസില്‍ പറഞ്ഞു. പോകുന്നതിനു മുമ്പ് ലോക ദൈവത്തിനു മുന്നിലെ മോണിറ്ററിലേക്ക് അയാള്‍ ഒളിഞ്ഞു നോക്കി. അവിടെയൊരു റഷ്യന്‍ സുന്ദരി നഗ്ന നൃത്തം തുടരുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|