യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
വഴിയോരക്കാഴ്ചകള്‍
- കെ ദാമോദരന്‍
പാലക്കാട് തരൂര്‍ സ്വദേശി. മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയലേഖകന്‍. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും നുറുങ്ങുകഥകളും പ്രിയം. ഒട്ടേറെ ബാലകഥകള്‍ എഴുതിയിട്ടുണ്ട്.

കിതച്ചും തളര്‍ന്നും പടവുകള്‍ കയറി. പ്രായത്തിന്‍റെ കിതപ്പ് ശരീരത്തില്‍ കുറുകുന്നു. പ്രായം തന്നെ വൃദ്ധനാക്കിയിരിക്കുന്നു. വളരെക്കാലമായി കൊണ്ടുനടക്കുന്ന ഒരാഗ്രഹത്തിന്‍റെ പിറകേയുള്ള ഓട്ടമാണ് ഈ പടവുകള്‍ക്കു മുകളില്‍ എത്തിച്ചത്. കുട്ടിയുടെ ഓര്‍മകള്‍ കൊണ്ടു നടന്നിരുന്ന ഒരു വള്ളി നിക്കര്‍ കാലത്തുനിന്നും വാര്‍ദ്ധക്യത്തിലേക്ക് പറിച്ചു നട്ട ഒരാഗ്രഹം, കന്യാകുമാരി... പതിറ്റാണ്ടുകള്‍ ഓടിത്തീര്‍ക്കുന്നതിനിടയില്‍ ഇവിടം വരെ വരാന്‍ സമയം കിട്ടിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വേദനയുണ്ട്, എന്നാല്‍ വെയില്‍ താണുതുടങ്ങിയപ്പോഴെങ്കിലും ഇത്‌ തരപ്പെട്ടല്ലൊ എന്നോര്‍ക്കുമ്പോള്‍ സന്തോഷവും.

കല്‍ക്കെട്ടുകള്‍ക്ക്‌ മുകളിലുളള അരഭിത്തിയില്‍ അല്‍പനേരമിരിക്കാം. എന്തോ - വലിയ തിരക്കില്ല. കൂടുതല്‍ സന്ദര്‍ശകരും ചെറുപ്പക്കാരാണ്‌. പരിസരം മറന്ന്‌, മുട്ടിയുരുമ്മി, സൊറ പറഞ്ഞ്‌ അവര്‍ നടന്ന്‌ നീങ്ങുന്നു. അവര്‍ക്ക്‌ പങ്കുവയ്‌ക്കാന്‍ ഹൃദയ രഹസ്യങ്ങളുണ്ട്‌. ആസ്വദിക്കാന്‍ സഹകാരത്തിന്‍റെ മാധുര്യമുണ്ട്‌. അവര്‍ അവരെത്തന്നെ മറക്കുന്ന നിമിഷങ്ങളുണ്ട്‌.

സിമന്‍റെ ഭിത്തിയില്‍ നിന്നെഴുന്നേറ്റ്‌ കച്ചവടസ്ഥലങ്ങളിലേക്ക്‌ നടന്നു. ഒരു വെളുത്ത ശംഖ്‌ വാങ്ങണമെന്നുണ്ട്‌. അത്‌ കുടുംബൈശ്വര്യം തരുമെന്ന്‌ ഏതോ ഒരു ജോത്സ്യന്‍ പറഞ്ഞത്‌ ഓര്‍മ്മയിലുണ്ട്‌. അതിന്‌ കച്ചവടക്കാരന്‍ പറഞ്ഞവില അധികമാണെന്ന്‌ തോന്നി. പിന്‍‌മാറാനയാള്‍ സമ്മതിക്കുന്നതുമില്ല. ചെറിയവില പറഞ്ഞുകൊണ്ടാണ്‌ പേശിയത്‌. അവസാനം കച്ചവടമാക്കി.
ശംഖിന്‍റെ പൊതി വാങ്ങി തിരിഞ്ഞതും ഒരു അത്ഭുതം വന്നു തടഞ്ഞതും ഒരുമിച്ചായിരുന്നു, സുജാത!

"രാമേട്ടനല്ലെ?"

"ഏട്ടനെന്നെ മനസിലായില്ലെ?"
അവളുടെ മയക്കുന്ന ചിരി.

"ഞാന്‍ സുജയാണ് ഏട്ടാ. തെക്കേടത്തെ സുജ"

"അതിലും നല്ലത്‌ എന്‍റെ മുറപ്പെണ്ണെന്ന്‌ പറയുന്നതല്ലേ, തങ്കം?"
കുസൃതി എനിക്കുമാവാമല്ലോ!

"അത്‌ പറയാതെ തന്നെ അറിയാല്ലോ. ഏട്ടനെന്താ ഒറ്റയ്‌ക്കിവിടെ? ഒപ്പം വീട്ടുകാരില്ലെ?"

"ഒറ്റയ്‌ക്കാ വന്നത്‌. ഒരു മോഹം തോന്നീട്ട്‌."

"നന്നായി. ഏട്ടനെ എനിക്ക്‌ കാണാന്‍ കഴിഞ്ഞൂല്ലോ. അതും ഒരു മോഹാരുന്നു!!"

തങ്കത്തിന്‍റെ ശബ്ദത്തിന്‌ ചിലമ്പലുളളതായി അയാള്‍ക്കനുഭവപ്പെട്ടു. പറയണമെന്നുണ്ടായിരുന്നു. നിന്നെ ചേര്‍ത്ത്‌ പിടിച്ച്‌, നിന്‍റെ മിഴികളിലേക്കുറ്റ് നോക്കി ഈ പഞ്ചാരമണലിലൂടെ നടന്നുപോകാന്‍ കൊതിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അത്‌ മനസ്‌സിലാക്കിയിട്ടും അന്ന്‌ നീ അന്യത നടിച്ചു പിന്മാറി.

"വാ ഏട്ടാ. നമുക്കവിടെപ്പോയിരിക്കാം."

"നല്ല തണുപ്പുണ്ടവിടെ. നിഴലും"

അടുത്തടുത്ത്‌, എന്നാല്‍ ഒട്ടും സ്പര്‍ശിയ്‌ക്കാതെ അങ്ങോട്ടേയ്‌ക്ക്‌ നടക്കുമ്പോള്‍ അയാളോര്‍ത്തത്‌ അവളെ കുറിച്ചായിരുന്നു. അന്‍പത്താറായിട്ടുണ്ട്‌ അവള്‍ക്കിപ്പോള്‍ പ്രായം‌. മുഖത്ത്‌ വല്ലാത്ത കരുവാളിപ്പ്‌. നരച്ചിട്ടില്ല ഒട്ടും. പക്ഷെ ഉടലൊക്കെ വാടിപ്പോയി.

"നമുക്കിവിടിരിയ്‌ക്കാം"
സുജയുടെ ശബ്ദം.
(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
ശിവകാമിയുടെ മരണം
മരിച്ചവരുടെ ഹോംപേജുകള്‍
അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം
ലയണ്‍ കിങ്
കല്ലുനാണയം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace