യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
മരിച്ചവരുടെ ഹോംപേജുകള്‍
- ലതീഷ്മോഹന്‍
1982ല്‍ തിരുവല്ലയില്‍ ജനിച്ചു. തിരുവല്ലയിലും കോഴിക്കോടുമായി വിദ്യാഭ്യാസം. കഴിഞ്ഞ കുറേക്കാലങ്ങളായി മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതി വരുന്നു.

പാതയുടെ പകുതിയോളം കയറിനിന്ന്‌, എനിക്കു പോയിട്ട്‌ അത്യാവശ്യമുണ്ട്‌ എന്ന്‌ പരിഭ്രമപ്പെടുന്ന മുഖഭാവത്തോടെ, നടുക്കടലില്‍ ഒറ്റപ്പെട്ടവന്‍ സഹായത്തിനായി കൈവീശുന്നതുപോലെ മുദ്ര കാട്ടി‍യിട്ടും തന്നെ‍ പരിഗണിക്കാതെ പോകുന്ന ബസ്‌ ഡ്രൈവര്‍മാരോട്‌ കെ. ലാസറിന്‌ തോന്നിയിട്ടു‍ള്ള അരിശം മലയാളംപോലെ ബാലിശമായ ഒരു ഭാഷയില്‍ വിവരിക്കാവുന്നതല്ല. വെറും ശബ്ദങ്ങള്‍ മാത്രമല്ലാത്ത തെറികള്‍ കൊണ്ട്‌ കെ. ലാസര്‍ എത്രത്തോളം ഭര്‍ത്സിച്ചിരിക്കുന്നു‍ നെറികെട്ട വണ്ടിയോട്ടു‍കാരെ (തെറികള്‍ തിരഞ്ഞെടുക്കുമ്പോള്‍ കെ. ലാസറിനോളം സൂക്ഷ്മത പുലര്‍ത്തുന്നവര്‍ കുറയും. അനൗപചാരിക സൗഹൃദ സദസ്സുകളില്‍ തെറിവാക്കുകള്‍ ഉപയോഗിക്കുവരെ കെ. ലാസര്‍ അതികഠിനമായി വെറുക്കുന്നു‍. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ തെറികള്‍ വെറും ശബ്ദങ്ങളായി മാറിക്കൊണ്ടിരിക്കുന്നു‍ എന്ന പരിഭവവും തെറികളുടെ യഥാര്‍ഥ അര്‍ഥങ്ങള്‍ വരും തലമുറയ്ക്ക്‌ കൈമാറാന്‍ ഒരു തെറിതാരാവലി തയ്യാറാക്കണം എന്ന അതിമോഹവും ഇപ്പോഴും...).

അതിനും മുമ്പ്‌ പക്ഷേ, അയാള്‍ക്ക്‌ ഡ്രൈവര്‍മാരോട്‌ ഭയമായിരുന്നു‍. മണിക്കൂറുകള്‍ കാത്തുനിന്നു‍ മാത്രം പാത മുറിച്ചു കടക്കുന്ന അയാളിലെ അതിശ്രദ്ധാലുവായ കുട്ടി‍യെ തെരുവുകള്‍ പരിഹാസം കൊണ്ട്‌ മൂടിയിട്ടു‍ണ്ട്‌. തന്‍റെ സ്വപ്നങ്ങളിലെ നടപ്പാതകളിലൂടെ വണ്ടിയോട്ടി‍പ്പോകുന്ന അശ്രദ്ധരും തെമ്മാടികളുമായ ഡ്രൈവര്‍മാരെക്കുറിച്ച്‌ അയാള്‍ ആരോടു പറയാന്‍? സീബ്രാവരകളില്‍ ചോരതെറിപ്പിച്ചു കിടക്കുന്ന ആ അശ്ലീല ജഡം തന്‍റെ തന്നെയാണല്ലോ എന്ന്‌ ഒരിക്കല്‍ അയാളെങ്ങനെ സമ്മതിക്കും? എത്ര ഗതികെട്ടതാണെങ്കിലും കെ. ലാസറിന്‍റെ ജീവിതം കെ. ലാസറിന്‌ വിലപ്പെട്ടതല്ലാതാകുന്നി‍ല്ലല്ലോ.

വിലപ്പെട്ട ഈ ജീവിതവും കയ്യിലേന്തി മഹാനഗരങ്ങളിലെങ്ങും അലഞ്ഞുതിരിഞ്ഞ്‌ പഴയ ഏകാന്തതകള്‍ മോഹിച്ച്‌ തിരിച്ചെത്തിയിരിക്കുന്ന കെ. ലാസറിനിപ്പോള്‍ ‘എല്ലാ നിരത്തുകളേയും അറിയുന്നു‍' എന്ന ഡ്രൈവര്‍മാരുടെ പതിവഹങ്കാരത്തെയും സഹിക്കാനാവുന്നി‍ല്ല. തനിക്കായി ആരും കാത്തിരിക്കാനില്ലാത്ത, ഒരിക്കല്‍ താനും തനൂജയും കാക്കകളെപ്പോലെ കലമ്പി നടന്ന ഈ നഗരത്തില്‍ അയാള്‍ അങ്ങനെ ഡ്രൈവര്‍മാര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി തുടങ്ങുകയാണ്‌.

കടലിലെ അടച്ചിട്ട ശവപ്പെട്ടി‍ക്കു മുകളില്‍ കൊത്തിക്കൊണ്ടിരിക്കുന്ന കടല്‍ക്കാക്കയെ വെടിവെച്ചു ചിതറിച്ച്‌, അതീവ നിഷ്കളങ്കമായ ഒരു ചിരി മുഖത്തിന്‍റെ കോണിലേക്കു ചുരുക്കി, നാടകീയമായി ഉയര്‍ന്നു‍ വരുന്ന ജോണി ഡെപ്പിനെ അയാളപ്പോള്‍ ഓര്‍ത്തു.
ഈ തെരുവിന്‌ സമീപം ഒരു ശവപ്പെട്ടി‍യില്‍ താന്‍...
തന്‍റെ തലക്കു നേരെ മുകളില്‍ കൊത്തി കലപില കൂട്ടുന്ന‍ കാക്കകള്‍... (‘തനൂജയും താനും കാക്കകളെപ്പോലെ' എന്ന വരി കെ. ലാസറിന്‍റെ കഥ വായിക്കുവര്‍ മനസ്സില്‍ കുറിച്ചിട്ടു‍ണ്ടാകും എന്നു‍ കരുതുന്നു‍).
ഒരു തോക്കുപോലും കയ്യിലില്ലാതെ ജീവിക്കേണ്ടി വരുതിലെ നിസ്സാരത കെ. ലാസറിനെയപ്പോള്‍ കുറച്ചൊന്നു‍മല്ല കൊച്ചാക്കിയത്‌.
(ഉറവിടം - വെബ്‌ദുനിയ)
1| 2| 3| 4
 
കൂടുതല്‍...
ശിവകാമിയുടെ മരണം
അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം
ലയണ്‍ കിങ്
വഴിയോരക്കാഴ്ചകള്‍
ചന്ദ്ര എന്നോട് പറഞ്ഞത്...
കല്ലുനാണയം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace