യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...
- പ്രദീപ് ആനക്കൂട്
ബുധന്‍, 27 ജൂണ്‍ 2007   ( 16:11 IST )
"ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.

"അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റ്വോ"- മുറ്റത്തൂടെ ഓടി നടന്ന് അപ്പു കൊഞ്ചി.

അവള്‍ ഓടി മടുത്തു. "അമ്മയ്ക്ക് വയ്യാട്ടോ ഓടാന്"‍.

"അമ്മയെന്നെ പിടിക്കാന്‍ വാന്നെ"- അപ്പു കൈയ്യില്‍ ചരല്‍ക്കല്ലെടുത്ത് കാക്കയെ എറിഞ്ഞു.

"ദേ, നോക്കിയേ അപ്പൂ, നമ്മടെ മാവിന്‍റെ കൊമ്പത്ത് ഒരണ്ണാനിരിക്കണത്".

"ങേ, എന്നാ അമ്മെ"

"ദേ, അണ്ണാന്‍ കുഞ്ഞ് നമ്മടെ മാമ്പഴം പറിച്ചോണ്ട് പോണു".

"എവിടെ" -അപ്പു മേലേക്ക് നോക്കി ഓടി വന്നു. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കുഞ്ഞിക്കൈ മോലോട്ട് ചൂണ്ടി.

അവള്‍ ചോറ് ഒരുളയാക്കി വായില്‍ വച്ചു കൊടുത്തു. ചോറു വിഴുങ്ങി അപ്പു വീണ്ടും ചോദിച്ചു- "എവിടാമ്മേ, മോന്‍ കണ്ടില്ലല്ലോ".

"ദേ അങ്ങ് മോളില്‍ ആ എലേടെ എടേല് കണ്ടോ. അപ്പൂന്‍റെ ചോറ് തട്ടിയെടുക്കാന്‍ വര്വാ. വേഗം കഴിച്ചോ".

അപ്പു ചോറുരളകള്‍ വേഗം വായിലാക്കി. അവള്‍ അപ്പൂനെയും എടുത്ത്, പൂവിനോടും പൂമ്പാറ്റയോടും എല്ലാം സംസാരിച്ച് ഗേറ്റിലേക്ക് നടക്കുമ്പോള്‍ പൂച്ച കുറുകെ ചാടി. പൂച്ചയെ കണ്ടതും അപ്പു അവളുടെ എളിയില്‍ നിന്ന് ഊര്‍ന്നിറങ്ങി പിന്നാലെ ഓടി. 'നിക്ക് വീഴൂട്ടോ' എന്നു പറഞ്ഞ് അവള്‍ പിന്നാലെയും, ഒരു വേരില്‍ തട്ടി അവള്‍ കൂട്ടിയിട്ട കല്ലിലേക്ക് മറിഞ്ഞു.

എന്തിനാ ഈ അപ്പൂ കരയണെ. എവിടെ, എവിടെ, അവള്‍ ചുറ്റും നോക്കി. വീടിനു മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ആളുകള്‍ അങ്ങുമിങ്ങും നടക്കുന്നു. ആരാ ഇവരൊക്കെ, എന്താ വിശേഷിച്ച്. അപ്പൂ, അവള്‍ നീട്ടി വിളിച്ച് വാതില്‍ക്കലേക്ക് നടന്നു.

ആരാ രാമായണം വായിക്കുന്നത്. ഈ അമ്മേം അച്ഛനും എന്താ പറഞ്ഞോണ്ടിരിക്കണെ. ഇവിടെ നിറയെ ആളാണല്ലോ. മൂലയില്‍ ഭര്‍ത്താവ് അപ്പൂനേയും എടുത്ത് നില്‍ക്കുന്നു. ഇങ്ങനെ കരയാന്‍ ഈ കുട്ടിക്ക് എന്താ പറ്റിയേ.


(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
ഭ്രാന്തം
ശിവകാമിയുടെ മരണം
മരിച്ചവരുടെ ഹോംപേജുകള്‍
അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം
ലയണ്‍ കിങ്
വഴിയോരക്കാഴ്ചകള്‍
ആരോഗ്യം
വാര്‍ത്ത - അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കൊപ്പം
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഞാന്‍ സെക്സ് സിംബലല്ല
ബോളിവുഡിലെ ഹോട്ട് താരം നേഹ ധൂപിയ ഒട്ടേറെ ചിത്രങ്ങളു...
മോഹന്‍ലാലും കമലഹാസനും ഒന്നിക്കുന്നു
മുകേഷ് - ശ്രീനി കൂട്ടുകെട്ട് വീണ്ടും
വാണിജ്യം
വ്യവസായം വാര്‍ത്ത - കനേഡിയന്‍ ഉരുക്ക് ഭീമന്‍‌മാരായ അല്‍ഗോമയെ എസ്സാര്‍ ഗ്ലോബല്‍ ഏറ്റെടുത്തു. 7073 കോടി രൂപയ്ക്കാണ് എസ്സാര്‍ അല്‍ഗോമയെ സ്വന്തമാക്കിയത്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace