യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
എന്‍റെ ദക്ഷ
- പ്രദീപ് ആനക്കൂട്
വെള്ളി, 6 ജൂലൈ 2007   ( 17:49 IST )
“നകൂ, ഞാന്‍ മരിക്കാന്‍ പോകുന്നു“ പാതിരാത്രിയില്‍ സെല്‍ഫോണിലൂടെ ദക്ഷയുടെ നേര്‍ത്ത സ്വരം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നില്ല.

പതിവ് ചായക്കൂട്ടുകള്‍ക്കിടയില്‍, ഇടയ്ക്കെപ്പോഴോ ചിന്തിക്കാന്‍ കിട്ടുന്ന ഇടവേളയില്‍ അവള്‍ക്ക് തോന്നുന്ന വികാരം. ജീവിതം എന്തിന്? ഒരു നിമിഷം കൊണ്ട് തീര്‍ന്നു പോകാനായി‍. സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ എടുക്കപ്പെടുന്ന ഒന്നായി. അവള്‍ പലതും ചിന്തിച്ചു കൂട്ടും.

പത്താം നിലയിലുള്ള ഓഫീസിലെത്താന്‍ ലിഫ്റ്റില്‍ കയറുമ്പോള്‍ ഒറ്റയ്ക്കാണെങ്കില്‍ ഭയക്കുന്നവള്‍. ‘നകൂ, ആരോ അതിനുള്ളില്‍ വന്ന് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി, ചിരിച്ചു ചിരിച്ച്...‘

എല്ലാത്തിനും പോംവഴി പോലെയാണോ അവള്‍ കലപില സംസാരിക്കാന്‍ തുടങ്ങിയത്. അര്‍ധരാത്രിയിലാവും അവള്‍ ചിലപ്പോള്‍ വിളിക്കുക. ഒരുമണിക്കൂറോളം ഞാനെപ്പോഴോ മറന്നുപോയ ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞിട്ട് അവള്‍ പറയും. ‘ഞാന്‍ വരട്ടെ നിന്‍റെ ഫ്ലാറ്റിലേക്ക്. മൊട്ടമാടിയില്‍ പോയിരുന്ന് നമുക്ക് വെറുതെ സംസാരിച്ചു കൊണ്ടിരിക്കാം’.

‘വേണ്ട നീ കിടന്നുറങ്ങാന്‍ നോക്കൂ’ എന്ന് ശാസിച്ച് ഞാന്‍ സെല്‍ ഓഫ് ചെയ്യും.

ഏതോ ഒരു ദിവസത്തില്‍ ഓഫീസിലേക്കുള്ള യാത്രയില്‍ വഴിയില്‍ കണ്ടു മുട്ടിയപ്പോള്‍ അവള്‍ പറഞ്ഞു, ‘നകൂ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങുന്നു. നിനക്കോ?’

‘എനിക്കിമ്പോഴും നീ നല്ല സുഹൃത്ത്, അതിനപ്പുറം ഒന്നുമില്ല’ - അവളുടെ മുഖത്ത് കുസൃതിച്ചിരി. ‘ഞാന്‍ വെറുതെ പറഞ്ഞതാ നീ ടെന്‍ഷന്‍ അടിക്കണ്ട’ എന്ന ഒരു തിരിച്ചടി കൂടി നല്‍കി അവള്‍ തിരിഞ്ഞു നടന്നു.

ഒരേ കലാലയത്തില്‍ ഒരേ ക്ലാസില്‍ പഠിച്ചതും ഒരേ സ്ഥലത്ത് ജോലി കിട്ടി എത്തിയതും ഞങ്ങള്‍ക്കിടയിലെ യാദൃശ്ചികത. അമ്മയില്ലാത്ത ഒരു കുട്ടിയോടുള്ള അനുകമ്പയല്ലായിരുന്നു എനിക്കവളോട്. പ്രസന്നമായ ആ മുഖമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. നകുലന്‍ അവിടെ ഉണ്ടല്ലോ ഒരു ആവശ്യത്തിന് എന്ന് അവളുടെ അച്ഛന്‍ പറയും.

പക്ഷെ, കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ പലപ്പോഴും അകലാന്‍ തോന്നി. ഒരു ബന്ധത്തേയും കൂടുതല്‍ അടുപ്പിക്കാന്‍ അനുവദിക്കാത്ത എന്‍റെ മനസാവാം കാരണം. അല്ലെങ്കില്‍ എന്‍റെ മേല്‍ ആരെങ്കിലും അമിത സ്വാതന്ത്ര്യം എടുക്കുന്നതിലുള്ള ഇഷ്ടമില്ലായ്ക.


(ഉറവിടം - വെബ്‌ദുനിയ)
1| 2| 3
 
കൂടുതല്‍...
മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...
ഭ്രാന്തം
ശിവകാമിയുടെ മരണം
മരിച്ചവരുടെ ഹോംപേജുകള്‍
അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം
ലയണ്‍ കിങ്
ജ്യോതിഷം
വാസ്തു - ഇരിപ്പിടങ്ങള്‍ കഴിവതും വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്താവണം ക്രമീകരിക്കേണ്ടത്. അലമാരകള്‍....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
റോമയ്ക്ക് തിരക്കേറുന്നു
മലയാള സിനിമയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും...
ഒറ്റക്കൈയ്യനായി അശോകന്‍
‘സോഫിയ‘ അഥവാ ശാരി വീണ്ടും
ആരോഗ്യം
വാര്‍ത്ത - പ്രഭാതത്തില്‍ ഏഴുമണിക്ക് മുന്‍പാണ് തണുത്ത വെള്ളത്തില്‍ കുളിക്കേണ്ടത്. ഇത് ശരീരത്തെ മൊത്തമായി ഉണര്‍ത്തുന്നു. പ്രഭാത വ്യായാമത്തിന് ശേഷമാണ് കുളിയെങ്കില്‍ അത്രയും നല്ലത്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace