|
| ഒളിച്ചോട്ടം | | - റിഷി സര്‍ക്കാര്‍ |
| തിങ്കള്‍, 6 ഓഗസ്റ്റ് 2007 ( 10:07 IST ) |
|
മരണം ഒരു ഒഴിയാബാധയാണ്. മരണത്തെ ഇവിടെ എവിടെയെങ്കിലും ഉപേക്ഷിച്ചു കടന്നു കളയാന്‍ അയാള്‍ പലവട്ടം നോക്കിയതാണ്. പക്ഷേ വിട്ടു പോകുന്നില്ല, നാശം!
ഉപേന്ദ്രന്‍ നേരത്തേ ഇങ്ങനെയാണ്. നിസാര കാര്യങ്ങള്‍ക്കു പോലും ടെന്‍ഷന്‍. അപ്പോള്‍ ഇതു പോലെയുള്ള വിഷയങ്ങളില്‍ അയാള്‍ ആകുലനായില്ലെങ്കിലേ അത്ഭുതമുള്ളൂ. മാരകമായ രോഗമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ‘എപ്പോള്‍ ഞാന്‍ മരിക്കും’ എന്നാണ് ഉപേന്ദ്രന്‍ ചോദിച്ചത്. മരണത്തെ അയാള്‍ ഭയപ്പെടുന്നു. മരണത്തെ ഉപേക്ഷിക്കാനായി അയാള്‍ ആര്‍ത്തിയോടെ മരുന്നുകള്‍ കഴിച്ചു.
ഇന്ന് ഉപേന്ദ്രന്‍റെ കാമുകി അയാളെ വിട്ടു പോയിരിക്കുന്നു. രോഗിയെ പരിചരിക്കുക മാത്രമല്ലല്ലോ ജീവിതം. അവള്‍ പുതുതായി കണ്ടു പിടിച്ച പുരുഷന്‍ കറുത്തിട്ടാണെങ്കിലും നല്ല സൌന്ദര്യവും പേശീബലവുമുള്ളവനാണെന്ന് ഉപേന്ദ്രന്‍ ഓര്‍ത്തു. ഇവിടെ ഈ തടവറയില്‍ തനിച്ചാക്കി പോകരുതേ എന്ന് അവളോട് കെഞ്ചി നോക്കിയതാണ്. മറുപടി അവള്‍ ഒരു ചിരിയിലൊതുക്കി വിടപറഞ്ഞു.
മരണം കറുത്ത മഴയായി വന്ന് തന്നെ മൂടുന്നത് അയാള്‍ സ്വപ്നം കണ്ടു. കിടക്കയില്‍ എഴുന്നേറ്റിരുന്ന് അയാള്‍ ഉച്ചത്തില്‍ തെറി പറഞ്ഞു, പ്രാകി. അപ്പോള്‍ വാതില്‍പ്പാളികള്‍ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടിക്കൊണ്ടിരുന്നു. കാറ്റില്‍ കുറെ മുടിച്ചുരുളുകള്‍ അയാളെ വന്ന് ചുറ്റി.
പിറ്റേന്ന് അയാളുടെ മുറിയില്‍ ഒരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. അവിടെ ഉപേന്ദ്രന്‍ എഴുതിവച്ചിരുന്ന കുറിപ്പ് ഒരാള്‍ വായിച്ചു. “എന്നെ ആരും അന്വേഷിക്കരുത്. ഞാന്‍ പോകുന്നു. മരണത്തിന് പിടികൊടുക്കാന്‍ എനിക്കു കഴിയില്ല. ഞാന്‍ ഒളിച്ചോടുകയാണ്. എന്നിലേക്കുള്ള വഴി ആരും ഒരിക്കലും മരണത്തിന് പറഞ്ഞു കൊടുക്കരുത്..”.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കഥ - “നകൂ, ഞാന്‍ മരിക്കാന്‍ പോകുന്നു“ പാതിരാത്രിയില്‍ സെല്‍ഫോണിലൂടെ ദക്ഷയുടെ നേര്‍ത്ത സ്വരം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നില്ല.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| ആരോഗ്യ പ്രശ്നം - നൂറുകണക്കിന് വ്യത്യസ്ത ഇനം കോശങ്ങളാലാണ് മനുഷ്യ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഇനം കോശവും വ്യത്യസ്ത രീതിയിലാണ്... |
| |
|
|
|
|
|
|
|