|
| അനാഥം | | - എന്‍ ടി ബൈജു |
| തിങ്കള്‍, 26 നവംബര്‍ 2007 ( 18:42 IST ) |
|
ഉച്ചഭക്ഷണം വാരിയുണ്ണുന്ന കുട്ടികളെ അവള്‍ നോക്കുകയായിരുന്നു. ആ കാഴ്ചകളെ ഉള്‍ക്കൊള്ളാന്‍ അവളുടെ ചെറിയ മസ്തിഷ്കം ശ്രമപ്പെടുന്നുണ്ടായിരുന്നു, ചിന്നിച്ചിതറിയ ഒരു ദര്‍പ്പണം പോലെയായിരുന്നു അതെല്ലാം. പല്ലുകള്‍ക്കിടയില്‍ അരഞ്ഞില്ലാതാവാന്‍ എറിയപ്പെടുന്ന ഭക്ഷണ കണമെങ്കിലും ആവാന്‍ അവള്‍ കൊതിച്ചു, ഒരു നിമിഷം!
പായല്‍ പിടിച്ച പൈപ്പിന്‍ ചുവട്ടില്‍ കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതികള്‍. അവിയലും സാമ്പാറും കൂടിക്കലര്‍ന്ന വാസന അവളുടെ മൂക്കിലേക്ക് അടിച്ചുകയറി. അനാഥമായി കിടക്കുന്ന ആ ഭക്ഷണപൊതികള്‍ കണ്ട് അവളുടെ കണ്ണുനിറഞ്ഞു.
എച്ചില്‍ചാലിലൂടെ തത്തിത്തത്തിയൊഴുകുന്ന ചോറുമണികളും, അവയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങയ്ക്കാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും അവളില്‍ ഏറെ കൌതുകമുണര്‍ത്തി. കുട്ടികള്‍ തിരിച്ചുപോകുന്നതും കാത്ത് ഇലകൊത്താനിരിക്കുന്ന കാക്കകളുടെ മുറുമുറുപ്പ് കണ്ട് അവള്‍ക്ക് ചിരിവന്നു. ഒരു കാക്കയായിരുന്നെങ്കില്‍...!
യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് താല്‍ക്കാലികമായിട്ടെങ്കിലും രക്ഷപ്പെടാന്‍ ആവിഷ്കരിക്കുന്ന സ്വപ്നങ്ങളായിരുന്നു അവളുടേത്. വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ പതിക്കണം... നിലം മുട്ടാറാവുമ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് വീണ്ടും പറന്നുയരണം... ബോധപൂര്‍വ്വം, സ്വപ്നം കാണാന്‍ അവള്‍ ശ്രമിച്ചു, തനിക്കിഷ്ടപ്പെട്ട വേഷങ്ങള്‍ കെട്ടാന്‍!
ഭക്ഷണപ്പൊതികള്‍ ചിക്കിച്ചിതറുന്ന കാക്കകള്‍ക്കിടയില്‍ അവള്‍ ചെന്നിരുന്നു. അവയെ വിരട്ടിയോടിച്ചു. പിന്നെ, ഒരിലപ്പൊതി കൊത്തിയെടുത്ത്, ചിറകുകള്‍ വിരിച്ച് അവള്‍ പറന്നുയര്‍ന്നു...
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഹൃദയാഘാതത്തിന് ശേഷം ക്ലേശകരമായ ജോലികളില്‍ മുഴുകുന്നവര്‍ക്ക് വീണ്ടും ഹൃദയാഘാതം വരാനുള്ള... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| ലേഖനം - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്റ്റീലിന് ഇത്രയേറെ... |
| |
|
|
|
|
|
|
|