|
| കലി | | - വിനോദ് |
| ബുധന്‍, 5 ഡിസംബര്‍ 2007 ( 20:44 IST ) |
|
മോഹങ്ങളുടെയും നര്‍മ്മത്തിന്‍റെയും സ്നേഹത്തിന്‍റെയും നനുത്ത ഗന്ധം നിറഞ്ഞു നില്‍ക്കുന്ന നാലുകെട്ടകത്തേക്ക് കടന്നുചെല്ലുമ്പോള്‍ ഈ ലോകത്ത് ഞാനായിരുന്നു ഏറ്റവും ഭാഗ്യവാന്‍. ഏറെ സന്തോഷിച്ചു, അഹങ്കരിച്ചു. പക്ഷേ മോഹങ്ങള്‍ക്കൊക്കെ അതിര്‍വരമ്പുകളുണ്ടെന്നറിഞ്ഞപ്പോള്‍ ഏറെ വൈകി. തിരിച്ചു പോകാനാകാത്ത വിധം തളര്‍ന്നു.
അത്ര വലിയ കുറ്റം ഞാന്‍ ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എന്നെ കൊതിപ്പിച്ച ആ സൌന്ദര്യനിധിയും തെറ്റുകാരിയല്ലേ? യാദൃശ്ചികമായി കണ്ടുമുട്ടിയ ആ സുന്ദരിയുടെ ജല്‍പനങ്ങള്‍ എന്നില്‍ എന്തെന്നില്ലാതെ ആവേശം പകര്‍ന്നിരുന്നു. മലമുകളിലെ സുന്ദരിയായ യക്ഷിയെ പോലെ അവള്‍ എനിക്ക് മധുര ചക്ഷകം പകര്‍ന്നു തന്നു. എന്നാല്‍ എനിക്ക് തെറ്റുകയായിരുന്നു.
“ഇടങ്കണ്ണു കൊണ്ട് കടുക് വറുക്കുന്ന പെണ്ണിനെ കണ്ടാല്‍ അടങ്ങുമോ പുരുഷന്‍“ എന്ന് എന്‍റെ ഗുരുനാഥന്‍ തന്നെ പറഞ്ഞു തന്നിട്ടുണ്ട്. എന്നിട്ടും....
എല്ലാം വെട്ടിപിടിക്കാനുള്ള പരക്കം പാച്ചിലായിരുന്നു. ആ പാച്ചിലില്‍ എന്തൊക്കെയോ നഷ്‌ടപ്പെടുന്നത് ഞാന്‍ അറിഞ്ഞില്ല. എല്ലാം നശിപ്പിക്കാന്‍ ഒരിക്കല്‍ ശ്രമിച്ചതാണ്, പക്ഷേ അന്ന് അവളെ രക്ഷിക്കാന്‍ അവനുണ്ടായിരുന്നു. ബ്രഹ്മാസ്ത്രത്തില്‍ നിന്നും ഉത്തരയുടെ കുഞ്ഞിനെ രക്ഷിച്ച പോലെ...
കണ്ണുകളില്‍ ഇരുട്ടു കയറുന്നു... അമ്മേ എന്ന് ഉറക്കെ വിളിക്കാന്‍ ശ്രമിച്ചു, കഴിയുന്നില്ല. എന്‍റെ കണ്ണിലൂടെ അഗ്‌നി പറക്കുകയാണ്.
“ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബനാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയുവാന്‍ നീ എന്നെ ശപിച്ചു. യുഗ പുരുഷനായ നിന്‍റെ ശാപം എന്നെ ഒരിക്കലും ഭയപ്പെടുത്തുന്നില്ല...നിന്‍റെ ശാപത്തെ ഞാന്‍ അതിജീവിക്കും, ക്ഷാത്ര തേജസ് ആവഹിച്ച ബ്രാഹ്‌മണനാണ് ഞാന്‍...ഭാരതത്തിന്‍റെ ഇതിഹാസ ഭൂമിയില്‍ നിന്നും വര്‍ത്തമാനത്തിലൂടെ ഞാന്‍ നടക്കും...ഭാവിയുടെ വായുവിനെ ഞാന്‍ വിഷലിപ്തമാക്കും...എവിടെയൊക്കെ നന്മയുടെ പുല്‍നാമ്പുകള്‍ മുളയ്ക്കുന്നുവോ അവിടെയൊക്കെ അസ്വസ്ഥതയുടെ വിഷബീജം ഞാന്‍ വിതറും. എന്‍റെ നിശ്വാസങ്ങളില്‍, ചുവടുകളില്‍, കാഴ്ചകളില്‍ വര്‍ത്തമാനം പിടയ്ക്കും“.
കാലുകള്‍ ഉന്മാദ നൃത്തം ചെയ്തു... വായു വലിക്കുമ്പോള്‍ നനുത്ത ദ്രാവകം മൂക്കിലേക്ക് കയറുന്നുണ്ടായിരുന്നു. കണ്ണുകളിലെ മങ്ങിയ വെളിച്ചം തെളിഞ്ഞപ്പോള്‍ മുകളില്‍ സ്ട്രീറ്റ് ലൈറ്റും, താഴെ കറുത്തപ്രതലവും.
ആ വെളിച്ചം മങ്ങി മങ്ങി ഇല്ലാതായി. വീണ്ടും നിദ്രയിലേക്ക്...
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|