യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
പ്രേമം
- ജി ബിജുകുമാര്‍
18 ഡിസംബര്‍ 2007   ( 17:53 IST )
ഒരാള്‍ക്ക് ഒരിക്കലേ മരിക്കാനാവൂ എന്ന് ആരാണ് പറഞ്ഞത്? ആരു പറഞ്ഞാലും വേണ്ടില്ല, നമ്മുടെ രാധാകൃഷ്ണന്‍ ആ പറച്ചിലിനെ കീറിമുറിച്ച് കാറ്റില്‍ പറത്തിയവനാണ്. രാധാകൃഷ്ണന്‍ ഒരാഴ്ചയ്ക്കിടെ മൂന്നു തവണ മരിച്ചു കഴിഞ്ഞു. നാലാം തവണ മരിക്കാനായി തെങ്ങും‌പറമ്പിലെ ശാരദയുടെ വീട്ടിലെത്തിയിരിക്കുകയാണ് രാധാകൃഷ്ണന്‍.

തെങ്ങും‌പറമ്പിലെ ശാരദ ഒരു സുന്ദരിക്കോതയാണ്. നാട്ടിലെ പേരെടുത്ത തയ്യല്‍ക്കാരിയാണ്. അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ തുന്നിച്ചേര്‍ത്തിട്ടുണ്ട്, നല്ല സ്വര്‍ണ നൂലുകൊണ്ട്. എന്നാല്‍ രാധാകൃഷ്ണനെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ചു നടക്കും. അവളുടെ മുഖമൊന്നു കാണാന്‍ അയാള്‍ കഴുത്തു നീട്ടി നോക്കും. കഴുത്ത് കടയുമ്പോള്‍ നിരാശനായി നടന്നു പോകും. അയാള്‍ മറഞ്ഞു കഴിയുമ്പോള്‍ ശാരദ ഒളിനോട്ടം നോക്കും. ഈ ശാരദയുടെ വീടിന്‍റെ ഉത്തരത്തില്‍ തൂങ്ങിച്ചാകാനാണ് രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്.

രാധാകൃഷ്ണന്‍ ആദ്യം മരിച്ചത് വിഷം കഴിച്ചാണ്. കറുത്ത് നീലച്ച മുഖമായിരുന്നു അപ്പോള്‍ അയാള്‍ക്കെന്ന് ആശുപത്രിയിലെത്തിച്ച ഗോവിന്ദന്‍ സാക്‍ഷ്യപ്പെടുത്തുന്നു. ഡോക്ടര്‍മാര്‍ വിധിയെഴുതി “ആളു പോയി...”. അവിടെ നിന്ന് എഴുന്നേറ്റ് രാധാകൃഷ്ണന്‍ തൊടിയിലെ കിണറ്റില്‍ ചാടി. രക്ഷപെടുത്താനിറങ്ങിയ കോരമാപ്പിള മുകളില്‍ നില്‍ക്കുന്നവരോട് വിളിച്ചു പറഞ്ഞു - “രാധാകൃഷ്ണന്‍ ചത്തേ...ച്വാസമില്ലേ..”. കിണറ്റില്‍ നിന്ന് നനഞ്ഞു കുതിര്‍ന്ന് പുറത്തെത്തിയ രാധാകൃഷ്ണന്‍ മണലും കയറ്റിവന്ന ഒരു ലോറിക്കു മുന്നിലേക്ക് ചാടി. ഇടിച്ചു തെറിച്ച രാധാകൃഷ്ണന്‍ അടുത്ത് അയ്യപ്പന്‍റെ ചായപ്പീടികയിലെ സിനിമാ പോസ്റ്ററില്‍ മുഖം ചേര്‍ത്ത് വീണു. ചെമ്മീനിലെ കറുത്തമ്മയുടെ സുന്ദരമായ മുഖത്ത് ചോരയൊഴുകി.

തെങ്ങും‌പറമ്പിലെ ശാരദയുടെ വീടിന്‍റെ ഉത്തരത്തിന് നല്ല ഉയരമുണ്ടായിരുന്നു. രണ്ട് ലുങ്കി കൂട്ടിക്കെട്ടി ഉത്തരത്തിലെറിഞ്ഞു പിടിച്ചു. ഒരറ്റം കഴുത്തില്‍ കെട്ടി. കുരുക്കു മുറുക്കി താഴേക്ക് ചാടി. എന്തോ ശബ്ദം കേട്ട് ഓടിവന്ന ശാരദയുടെ മുന്നിലേക്ക് അയാളുടെ കാലുകള്‍ പിടഞ്ഞു. ശാരദ മുകളിലേക്ക്, രാധാകൃഷ്ണന്‍റെ കണ്ണില്‍ നോക്കി നാണത്തോടെ പറഞ്ഞു - “നിങ്ങളെ എനിക്ക് ജീവനാ...”. അതും പറഞ്ഞ് അവള്‍ ഓടിയൊളിച്ചു.

“ഇതൊന്നു നെന്‍റെ നാവീന്നു കേക്കാന്‍ വേണ്ടിയാ ഞാന്‍ കഴിഞ്ഞ മൂന്ന് തവണ ചത്തത്...” ഇറുകിയ കഴുത്തിനു മുകളില്‍ നിന്ന് തെറിച്ച, സന്തോഷം നിറഞ്ഞ ആ ശബ്ദം ശാരദ കേട്ടു. നാണിച്ച് അവളുടെ കണ്ണുകള്‍ കൂമ്പി.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കലി
അനാഥം
ഒളിച്ചോട്ടം
എന്‍റെ ദക്ഷ
മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...
ഭ്രാന്തം
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace