യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
പാഠം ഒന്ന് - കുമാരന്‍റെ മരണം
- രവിശങ്കരന്‍
വ്യാഴം, 20 ഡിസംബര്‍ 2007   ( 14:59 IST )
അപായം എന്നെഴുതി വച്ചയിടങ്ങളില്‍ സ്വന്തം ഇരിപ്പിടം ഉറപ്പിക്കുന്ന ആളാണ് കുമാരന്‍. അയാള്‍ സ്ഥിരമായി ഇരിക്കുന്നത് ഗ്രാമത്തിലെ ട്രാന്‍സ്‌ഫോര്‍മറിന്‍റെ ചുവട്ടിലാണ്. ഇടയ്ക്കിടെ ട്രാന്‍സ്ഫോര്‍മറില്‍ ചെവിചേര്‍ക്കും. കറണ്ടിന് ഒരു തരം മൂളക്കം ഉണ്ടെന്നാണ് കുമാരന്‍ പറയുന്നത്. ദൂരെ നിന്ന് ട്രെയിന്‍ വരുന്ന പോലൊരു ശബ്ദമാണത്രേ വൈദ്യുതിക്ക്. ആ ശബ്ദം കേട്ടുകൊണ്ട് ദിവസങ്ങളോളം അവിടെത്തന്നെയിരിക്കും. ഊണും ഉറക്കവുമില്ലാതെ.

കുറെ ദിവസം ഒരേയിരിപ്പ് ഇരിക്കുമ്പോള്‍ കുമാരന് മടുക്കും. പിന്നെ അടുത്ത ഇടം തേടും. ഏറ്റവും അടുത്തുള്ള ഗേറ്റില്ലാത്ത റെയില്‍‌വേ ക്രോസിലാണ് പിന്നീട് കുമാരനെ കാണുക. ട്രെയിന്‍ പാഞ്ഞു പോകുമ്പോള്‍ ട്രാക്കിനോട് അടുത്ത് കിടക്കും. ആ വിറയല്‍ അനുഭവിക്കും. അത് കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നുക, അയാള്‍ക്ക് ചുഴലിദീനമായിരിക്കും എന്നാണ്. ആ ചുഴലിയുടെ ഒടുവില്‍ കുമാരന്‍ നിര്‍വൃതിയോടെ കണ്ണു തുറക്കും. “ഒരു കറണ്ടു കമ്പീല് പിടിച്ച പോലൊണ്ട്” - കൂടി നില്‍ക്കുന്നവരോട് പറയും അയാള്‍. ആഴമേറിയ കിണറുകള്‍, മലകളുടെ മുകളറ്റങ്ങള്‍, തീ പടരുന്ന കാടുകള്‍ ഇവയെക്കുറിച്ചൊക്കെയായിരിക്കും മിക്കപ്പോഴും കുമാരന്‍റെ സംസാരം.

കുമാരന്‍ ഒരിക്കല്‍ ഒരു പെണ്ണിനെയും കൂട്ടിക്കൊണ്ടാണ് ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടത്. “എന്‍റെ കെട്ടിയോളാ. ഇവളു ചാവാന്‍ പോയപ്പോ ഞാനൊരു താലി കെട്ടി. ഭയങ്കര വെശപ്പാ, അതേ ഒള്ളു ഒരു കൊഴപ്പം”. കുമാരന്‍റെ ഭാര്യയ്ക്ക് ഒരു പോത്തിനെ കറിവച്ചു കൊടുത്താലും അതു മുഴുവന്‍ കഴിച്ചോളും എന്നാണ് നാട്ടുകാര്‍ക്കിടയിലെ സംസാരം. അവളെ തീറ്റിപ്പോറ്റാന്‍ വേണ്ടി കുമാരന്‍ തന്‍റെ ഇരിപ്പിടങ്ങള്‍ ഉപേക്ഷിച്ച് കൂലിപ്പണിയ്ക്കു പോയിത്തുടങ്ങി.

ഭാര്യയുടെ വിശപ്പ് കൂടിക്കൂടി വന്നു. കുമാരന്‍ രാപ്പകല്‍ ജോലി ചെയ്തു. എത്ര കൊടുത്തിട്ടും അവളുടെ കണ്ണുകളിലെ തളര്‍ച്ച മാറിയില്ല. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കുമാരന്‍ മരിച്ചു. മരിച്ചത് ആരുമറിഞ്ഞില്ല. ഒരു ദിവസം കുമാരന്‍റെ ഭാര്യയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. “എനിക്കു വെശക്കുന്നേ...വയ്യേ...എന്തെങ്കിലും തായോ...”. അവളുടെ മുന്നില്‍ കുമാരന്‍റെ അഴുകിയടര്‍ന്ന ശരീരം.

കുമാരന്‍റെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായി. ഭാര്യ കൊന്നതായിരിക്കുമെന്നു വരെ ആളുകള്‍ കഥ പറഞ്ഞു. ചോദ്യം ചെയ്തപ്പോഴും വിശപ്പിനെക്കുറിച്ചു മാത്രമേ കുമാരന്‍റെ ഭാര്യ പൊലീസിനോട് പറഞ്ഞുള്ളൂ. സമരങ്ങളും ധര്‍ണകളും നടന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍:-

അയാളുടെ വയറ്റില്‍ ഒരു റെയില്‍പ്പാളവും ഒരു ട്രാന്‍സ്ഫോര്‍മറും ഉണ്ടായിരുന്നു. ഒരു പൊട്ടക്കിണര്‍, ഒരു കൊടും വനം, നാലു മുതലക്കുളങ്ങള്‍ എന്നിവയുണ്ടായിരുന്നു. ആ പൊട്ടക്കിണറ്റില്‍ നിന്ന് അയാളുടെ ഭാര്യയുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു - “എനിക്കു വെശക്കുന്നേ...”

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രേമം
കലി
അനാഥം
ഒളിച്ചോട്ടം
എന്‍റെ ദക്ഷ
മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace