|
| അഞ്ചാമത്തെ മണി | | - എസ് എസ് വിനോദ് |
| ചൊവ്വ, 25 ഡിസംബര്‍ 2007 ( 13:00 IST ) |
|
പുലര്‍ക്കാല സ്വപ്നവും കണ്ട് നല്ല ഉറക്കത്തിലായിരുന്നപ്പോളതാ അലാറം മുഴങ്ങുന്നു. അത് ഓഫ് ചെയ്യാനായി ടൈംപീസിലേക്ക് കൈകള്‍ നീട്ടി, അലാറം നിര്‍ത്തി, പക്ഷെ മണിയൊച്ച നില്‍ക്കുന്നില്ല. അപ്പോഴാണ് മനസിലായത് ടെലിഫോണാണ് ഒച്ച വയ്ക്കുന്നതെന്ന്. ഇതാരാ, ഈ കൊച്ചുവെളുപ്പാന്‍ക്കാലത്ത്...ടെലഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം.
“ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഞാന്‍ ഉടന്‍ തന്നെ ഒരു തീരുമാനം എടുക്കാന്‍ പോകുകയാണ്. ഉടനെ വിളിക്കാം എന്തായാലും ഒരുങ്ങി നിന്നോളൂ”.
ആരാ ഇത് എന്ന് ചോദിക്കുന്നതിന് മുമ്പ് ഫോണ്‍ കട്ടാക്കി. ഇതാരാ ഈ രാവിലെ വിളിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. റോങ് നമ്പറായിരിക്കും, വീണ്ടും കിടന്നു. പക്ഷെ ഉറക്കം വരുന്നില്ല. എങ്കിലും വിളിച്ച സ്ത്രീ ആരായിരിക്കും. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ആലോചിച്ച് തല പുണ്ണാക്കണ്ട എന്ന് വിചാരിച്ച് രാവിലെ മുറ്റത്തേക്കിറങ്ങി. പത്രവായനയും ചായകുടിയും കഴിഞ്ഞപ്പോള്‍ അതാ ഫോണ്‍ ബെല്‍ വീണ്ടും ശബ്ദിക്കുന്നു. പിന്നെയും അതേ സ്ത്രീ ശബ്ദം... “ഞാന്‍ വൈകുന്നേരം കൃത്യം അഞ്ച് മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ വരും. അവിടെ വരണം.“ മറുപടി പറയാന്‍ അവസരം തരാതെ വീണ്ടും ഫോണ്‍ കട്ടായി.
രാവിലെ തന്നെ പുലിവാല്‍ പിടിച്ച അവസ്ഥ. എന്ത് ചെയ്യണമെന്നറിയാതെ വിളിക്കുന്നത് ആരാണെന്നറിയാതെ തലയ്ക്ക് ഭ്രാന്ത് പിടിച്ചിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ ബെല്‍ മുഴങ്ങി. “ഞാന്‍ വൈകുന്നേരം വരെ കാക്കുന്നില്ല. ഇപ്പോള്‍ തന്നെ അങ്ങോട്ട് വരികയാണ്. ഒരു ടാക്സിയും എടുത്ത് ഞാന്‍ ഉടന്‍ എത്താം.” “ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. നിങ്ങള്‍ക്ക് ആളുമാറിപ്പോയി എന്നാണ് തോന്നുന്നത്” എന്ന് ധൃതിയില്‍ പറഞ്ഞെങ്കിലും ഫോണ്‍ കട്ട് ചെയ്തതിന്‍റെ മൂളല്‍ ആണ് എനിക്ക് കേള്‍ക്കാനായത്. എന്തായാലും ഇന്ന് ഓഫീസില്‍ പോകണ്ട എന്ന് തീരുമാനിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ... |
| |
|
|
|
|
|
|
|