യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
മഴയത്തൊരു പൂമരം
- റിഷി സര്‍ക്കാര്‍
ചൊവ്വ, 8 ജനുവരി 2008   ( 13:16 IST )
മഴ ഉറക്കെയുറക്കെ പെയ്തു. നീരജയ്ക്ക് മഴ മുഴുവന്‍ കൊള്ളണമെന്നുണ്ടായിരുന്നു. അവള്‍ ഇറങ്ങി നിന്നതുമാണ്. ഒരു കൊച്ചു കുട്ടിയെ എന്ന പോലെ അവളെ കോരിയെടുത്ത് ഉമ്മറത്തെത്തിച്ചു നന്ദകിഷോര്‍. “ഇവിടെ ഇരുന്നോണം. അനങ്ങിപ്പോകരുത്” എന്നൊരാജ്ഞയും കൊടുത്തു അയാള്‍.

നീരജ മഴ കണ്ടു. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി തിമിര്‍ക്കുന്ന മഴ. തറയില്‍ ഓളം വെട്ടലിലേക്ക് ശക്തിയായി തുള്ളികള്‍. അകലെയുള്ള കാഴ്ചകളെല്ലാം പുകമഞ്ഞില്‍ മങ്ങിയിരുന്നു. മഴയുടെ വേഗപ്പെയ്ത്തിലെവിടെയോ അവള്‍ക്കു മടുപ്പു തോന്നി. അവള്‍ ഉള്ളില്‍ ഒരു മുറിയുടെ മൂലയില്‍, ഡയറിത്താളുകള്‍ക്കു മുന്നില്‍ ഇരുന്നു.

ഇവിടെ ഈ വീട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഞാനും നന്ദനും. നന്ദനെ മൂന്ന് ദിവസത്തെ പരിചയമേയുള്ളൂ. എങ്കിലും വല്ലാത്തൊരു അടുപ്പം ഫീല്‍ ചെയ്തു എനിക്ക്. മനേഷ് എന്ന പെണ്‍‌വ്യാപാരി എന്നെ നന്ദന് വിറ്റതാണ്. അയാളുടെ ഭാഷയില്‍ ‘ഫ്രഷ് ഐറ്റ’മായതു കാരണം, നല്ല വില കിട്ടിയിട്ടുണ്ടാകും. പക്ഷേ, നന്ദന് ആദ്യ ദിവസം മുതല്‍ സ്വൈര്യം കൊടുത്തിട്ടില്ല ഞാന്‍. എന്നെ തൊടാന്‍ നന്ദന്‍ കൈ നീട്ടിയതേയുള്ളൂ, വായില്‍ നിന്ന് നുരയും പതയും വന്ന് വിറച്ചു വീണു ഞാന്‍. നന്ദന്‍, പാവം. പേടിച്ചു പോയി. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഇത് ഇടയ്ക്കിടെ ഉണ്ടാകുമെന്നാണ്, ഈ ജ്വരം.

ഈ മൂന്നു രാത്രികളും നന്ദന്‍ ഉറങ്ങാതെ എനിക്ക് കൂട്ടിരുന്നു. മരുന്നുകള്‍ കൃത്യമായി തന്നു. മഴയത്തിറങ്ങിയാല്‍ എനിക്ക് വീണ്ടും അസുഖം വരുമെന്ന് അയാള്‍ ഭയപ്പെടുന്നു. ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പോലും ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഒന്നും എന്നെ അസ്വസ്ഥപ്പെടുത്താതിരിക്കാന്‍ അയാള്‍ കൂടെക്കൂടെ വന്നു നോക്കുന്നു.

ഫോണില്‍ വിളിച്ച് നന്ദന്‍ ലീവ് നീട്ടാന്‍ റിക്വസ്റ്റ് ചെയ്യുന്നതു കേട്ടു. അയാള്‍ ഫോണില്‍ പറയുന്നതു കേട്ടു - “ എന്‍റെ സിസ്റ്ററിന് സുഖമില്ല. നല്ല പനിയുണ്ട്. സുഖമില്ലാത്ത കുട്ടിയാണ്.” പിന്നെ എന്തൊക്കെയോ.

ഒന്നും ചോദിക്കാന്‍ പോയില്ല. മനസില്‍ ഒരു കണ്ണീര്‍ത്തുള്ളി ഒളിച്ചുവച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അഞ്ചാമത്തെ മണി
പാഠം ഒന്ന് - കുമാരന്‍റെ മരണം
പ്രേമം
കലി
അനാഥം
ഒളിച്ചോട്ടം
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace