യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിദ്യാഭ്യാസത്തിനും കൃഷിക്കും മുന്‍‌ഗണന: ചിദംബരം
ശിവഗംഗ (ഏജന്‍സി), ഞായര്‍, 10 ഫെബ്രുവരി 2008   ( 16:24 IST )
ആസന്നമായ കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസമേഖലക്കും കൃഷിക്കുമായി കൂടുതല്‍ തുക നീക്കിവയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി. സ്വന്തം മണ്ഡലമായ ശിവഗംഗയില്‍ പുതുതായി കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വ കാര്‍ഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന് മാത്രമേ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റാന്‍ കഴിയുകയുള്ളുവെന്നും അതിനാല്‍ വിദ്യാഭ്യാസ മേഖലക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും ചിദംബരം പറഞ്ഞു.

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് സര്‍ക്കാര്‍ ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ ധനമന്ത്രി തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ചു. ഫെബ്രുവരി 29ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്‍റെ മുന്നിലുള്ള പ്രധാന ലക്‌ഷ്യം വിദ്യാഭ്യാസ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ വായ്പ നല്‍കാനായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ യു പി എ സര്‍ക്കാര്‍ 28,600 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇതില്‍ 17,636 കോടി ഇതിനകം വിനിയോഗിച്ച് കഴിഞ്ഞു. എന്‍ ഡി എ ഭരണകാലത്ത് അനുവദിച്ചതില്‍ നിന്നും നാലിരട്ടിയാണ് ഇതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒപെക്‌ ഡോളറില്‍ നിന്ന് യൂറോയിലേക്ക്
ന്യൂയോര്‍ക്കിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങി
ക്രാസ്പ്രൂഫ് കാറുമായി വോള്‍വോ
സീഫുഡ്‌ ഷോ കൊച്ചിയില്‍ തുടങ്ങി
വിപണിയില്‍ താഴ്ചയോടെ ക്ലോസിംഗ്
ഗോതമ്പ് ഇറക്കുമതി ചെയ്തേക്കില്ല: മന്ത്രി
ജ്യോതിഷം
വാസ്തു - ഗൃഹപരിസരത്ത് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കണം. അന്തരീക്ഷത്തിലെ മലിനവാതകങ്ങള്‍ സ്വീകരിച്ച് ശുദ്ധവായു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace