|
| വോയ്സ് സെര്‍ച്ചുമായി യാഹു |
| സാന്‍ഫ്രാന്‍സിസ്കോ(ഏജന്‍സി), 3 ഏപ്രില്‍ 2008 ( 14:18 IST ) | |
ഇന്‍റര്‍നെറ്റ് തെരച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയ്സ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ പുറത്തിറക്കി. അമേരിക്കയില്‍ നടക്കുന്ന മൊബെല്‍ ഫോണ്‍ വാര്‍ഷിക വ്യാപാര മേളയിലാണ് യാഹു പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.
മൊബൈല്‍ ഫോണില്‍ സെര്‍ച്ച് സംവിധാനം വേഗത്തിലാക്കുന്നതിനുള്ള വണ്‍ സെര്‍ച്ച് ടെക്നോളജിയുടെ പുതിയ പതിപ്പിലാണ് യാഹു വോയ്സ് സെര്‍ച്ച് ലഭ്യമാകുക. യാഹുവിന്‍റെ ഈ സാങ്കേതികത ഉപയോഗിച്ച് ശബ്ദം ഉപയോഗിച്ചോ പരമ്പരാഗത രീതിയില്‍ വാക്കുകള്‍ നല്‍കിയോ മൊബൈല്‍ ഫോണില്‍ ഇനി സെര്‍ച്ച് ചെയ്യാം. സെല്‍ഫോണുകളില്‍ ശബ്ദം ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള ആദ്യ സംരഭമാണിതെന്ന് യാഹു അവകാശപ്പെട്ടു.
വോയ്സ് സെര്‍ച്ച് സംവിധാനം ഉപയോഗിക്കുന്നതിന് ഇതിനോടകം 29 കമ്പനികളുമായി യാഹു ധാരണയിലെത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സെര്‍ച്ച് മേഖലയില്‍ യാഹുവിന്‍റെ മേധാവിത്തം തകര്‍ത്ത ഗൂഗിളിന് വെല്ലുവിളിയുമായാണ് കമ്പനി മൊബെല്‍ മേഖല കീഴടക്കാന്‍ ഒരുങ്ങുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്ട്ര വാഹന വിപണിയില്‍ ഏറെ സ്വാധീനമുള്ള വോള്‍വോ കമ്പനിയുടെ ഇന്ത്യയിലെ ഉപഘടകമായ വോള്‍വോ കാര്‍ ഇന്ത്യ... |
| |
|
|
|
|
|
|
|