|
| കരുതല്‍ധന അനുപാതം അരശതമാനം കൂട്ടി |
| മുംബൈ(ഏജന്‍സി), 18 ഏപ്രില്‍ 2008 ( 15:12 IST ) | |
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്കുകളുടെ കരുതല്‍ധന അനുപാതം (സിആര്‍ആര്‍.) അരശതമാനം വര്‍ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. നിക്ഷേപത്തുകയില്‍നിന്ന് കരുതല്‍ധനമായി സൂക്ഷിക്കേണ്ട പണം വര്‍ധിക്കുന്നത് വായ്‌പാലഭ്യതയും വിപണിയിലേക്കുള്ള പണത്തിന്‍റെ ഒഴുക്കും കുറയാന്‍ കാരണമാകും.
ഏപ്രില്‍ 29ന് വാര്‍ഷിക വായ്‌പാനയം പ്രഖ്യാപിക്കാനിരിക്കെയാണ് മുന്‍കൂര്‍ അറിയിപ്പൊന്നും കൂടാതെ റിസര്‍വ്‌ബാങ്ക് സിആര്‍ആര്‍. വര്‍ധിപ്പിച്ചത്. ഏപ്രില്‍ 26നും മെയ് പത്തിനും രണ്ടു ഘട്ടങ്ങളിലായി കാല്‍ശതമാനം വീതമാണ് സിആര്‍ആര്‍. വര്‍ധിപ്പിക്കുക. ഇതോടെ, ബാങ്കുകളുടെ കരുതല്‍ധന അനുപാതം എട്ടു ശതമാനത്തിലെത്തും. ഇപ്പോഴത്തെ വര്‍ധനയോടെ ബാങ്കുകളുടെ കൈവശം ഇടപാടു നടത്താവുന്ന പണത്തില്‍ 18,500 കോടി രൂപയുടെ കുറവു വരും. ഇത്രയും പണം വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെടുന്നത് പണപ്പെരുപ്പത്തിന്‍റെ ആക്കം കുറയ്‌ക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|