|
| എയര്‍ ഡെക്കാന്‍ കിങ്‌ഫിഷര്‍ ലയനത്തിന് അംഗീകാരം |
| ബാംഗ്ലൂര്‍(ഏജന്‍സി):, വെള്ളി, 18 ഏപ്രില്‍ 2008 ( 15:51 IST ) | |
എയര്‍ ഡെക്കാന്‍ - കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ് ലയനത്തിന് ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ പച്ചകൊടി കാട്ടി. ഇരുകമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വോട്ടെടുപ്പിലൂടെയാണ് ലയനതീരുമാനം കൈക്കൊണ്ടത്.
എന്നാല്‍ ലയനം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി വിധികനുസരിച്ച് മാത്രമേ ലയനം പ്രാബല്യത്തില്‍ വരുകയുള്ളു.ഡയറക്ടര്‍ബോര്‍ഡ് തീരുമാനം കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് കിങ്‌ഫിഷര്‍ ഉടമ വിജയ് മല്യ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോടതി അനുമതി നല്‍കിയാലുടന്‍ ലയനം മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരുമെന്നും മല്യ പറഞ്ഞു. ഇരുകമ്പനികളും ലയിച്ചുണ്ടാകുന്ന കമ്പനി കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് എന്നറിയപ്പെടും. അതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായി കിങ്‌ഫിഷര്‍ മാറുമെന്നും മല്യ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|