|
| സിറ്റിഗ്രൂപ്പ് 9000 ജീവനക്കാരെ പിരിച്ചുവിടും |
| ന്യൂയോര്‍ക്ക്(ഏജന്‍സി):, 19 ഏപ്രില്‍ 2008 ( 14:37 IST ) | |
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 511 കോടി ഡോളറിന്‍റെ നഷ്ടം രേഖപ്പെടുത്തിയ അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റിഗ്രൂപ്പ് പ്രതിസന്ധി മറികടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും. ,ബാങ്കിങ് ഉപഭോക്തൃ വിഭാഗത്തിലുള്ള 7000 പേരും പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടും 1200 കോടി ഡോളര്‍ വായ്പ തിരിച്ചു പിടിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആദ്യ പാദത്തില്‍ തിരിച്ചടി നേരിട്ടതെന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷത്തോടെ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരും. ജനുവരിയില്‍ 4200 ജീവനക്കാരെ ഇതുപോലെ ഒഴിവാക്കിയിരുന്നു. ബാങ്കിന്‍റെ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്ന് സിറ്റി ഗ്രൂപ്പ് സി ഇ ഒയും ഇന്ത്യന്‍ വംശജനുമായ വിക്രം പണ്ഡിറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബാങ്കിന്‍റെ മൊത്തലാഭത്തില്‍ 279 മില്യണ്‍ ഡോളറിന്‍റെ(84 ശതമനം) കുറവുണ്ടായതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യ പാദ സാമ്പത്തിക അവലോകനത്തില്‍ വ്യക്തമായിരുന്നു. മുന്നര ലക്ഷത്തിലേറെ ജീവനക്കാരാണ് സിറ്റി ഗ്രൂപ്പിന്‍ ലോകമെമ്പാടുമുള്ളത്. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിനായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|