|
| ഇന്ത്യയിലും മൊബൈല്‍ വിമാനത്താവളങ്ങള്‍ |
| ഷില്ലോങ്ങ്(ഏജന്‍സി):, 19 ഏപ്രില്‍ 2008 ( 15:38 IST ) | |
ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ സഹായത്തോടെ മൊബൈല്‍ വിമാനത്താവളങ്ങള്‍ ആരംഭിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഒരു സ്ഥലത്തു നിന്നും ട്രക്കുകളില്‍ കൊണ്ടു പോകാന്‍ കഴിയുന്നതും 20 മിനിറ്റു കൊണ്ട് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതുമാണ്‌മൊബൈല്‍ മാനത്തവളങ്ങള്‍.
മിസോറാം, മേഘാലയ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം വിമാനത്താവളങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് ചെക്ക് റിപ്പബ്ലിക് അംബാസഡര്‍ ഹൈനക് മോനിസെക് പറഞ്ഞു. വടക്കേ ഇന്ത്യയില്‍ മൊബൈല്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്ന് മോനിസെക് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ചെക്ക് റിപ്പബ്ലിക്കിന്‍റെ ഇത്തരത്തിലുള്ള ഹെലിപ്പാഡുകളും മൊബെയില്‍ വിമാനത്താവളങ്ങളും ലോക ശ്രദ്ധ നേടിയിട്ടുള്ളതാണെന്നും മോനിസെക് കൂട്ടിച്ചേര്‍ത്തു. 26 -40 ടണ്‍ വരെയുള്ള വിമാനങ്ങള്‍ക്ക് ഈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയും. ഇരുപത്തേഴോളം രാജ്യങ്ങളില്‍ ചെക്ക് കമ്പനികള്‍ ഇത്തരത്തില്‍ സേവനം നല്‍കുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|