യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
മാരുതി കാറുകള്‍ക്ക് വിലയേറും
ന്യൂഡല്‍ഹി (ഏജന്‍സി), ഞായര്‍, 20 ഏപ്രില്‍ 2008   ( 13:46 IST )
ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തീരുമാനിച്ചു. അടുത്തമാസം ആദ്യം മുതലാണ് വില വര്‍ദ്ധന നിലവില്‍ വരിക. പെട്ടന്നുള്ള വിലവര്‍ദ്ധനയ്ക്ക് തയാറായിരിക്കാനും നിലവിലുള്ള സ്റ്റോക്കുകള്‍ ഉടന്‍‌തന്നെ വിറ്റുതീര്‍ക്കുവാനും കമ്പനി ഡീലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

“കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഉരുക്കിനും മറ്റ് സാധനങ്ങള്‍ക്കും തുടര്‍ച്ചായുള്ള വില വര്‍ദ്ധനയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇന്‍പുട്ട് കോസ്റ്റ് വളരെയധികം വര്‍ദ്ധിച്ചു. ഇന്‍പുട്ട് കോസ്റ്റ് പിടിച്ചുനിര്‍ത്താന്‍ കമ്പനി ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കളിലേക്ക് പകരുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.” കമ്പനി ഡീലര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ വിവിധ മോഡലുകള്‍ക്ക് വര്‍ദ്ധിപ്പിക്കേണ്ട തുക എത്രയാണെന്ന കാര്യത്തില്‍ കമ്പനി ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കമ്പനി അവസാനമായി വില വര്‍ദ്ധിപ്പിച്ചത്. അന്ന് 1000 മുതല്‍ 11000 രൂപവരെയാണ് വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ തുടര്‍ന്നുവന്ന ബഡ്ജറ്റില്‍ എക്സൈസ് നികുതി കുറച്ചതിനെ തുടര്‍ന്ന് മാരുതി വിവിധ മോഡലുകള്‍ക്ക് 6500 മുതല്‍ 18030 രൂപ വരെ വിലകുറയ്ക്കുകയും ചെയ്തിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യയിലും മൊബൈല്‍ വിമാനത്താവളങ്ങള്‍
സിറ്റിഗ്രൂപ്പ്‌ 9000 ജീവനക്കാരെ പിരിച്ചുവിടും
എണ്ണവില ബാരലിന്‌ 117 ഡോളര്‍
എയര്‍ ഡെക്കാന്‍ കിങ്‌ഫിഷര്‍ ലയനത്തിന് അംഗീകാരം
കരുതല്‍ധന അനുപാതം അരശതമാനം കൂട്ടി
ക്രൂഡോയില്‍ വില ഉയരുന്നു
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...