|
| സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം |
| ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 29 ഏപ്രില്‍ 2008 ( 14:54 IST ) | |
വിവിധ സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം കയറ്റുമതി ചുങ്കം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സ്റ്റീല്‍ വില പിടിച്ചു നിര്‍ത്താന്‍ ലക്‌ഷ്യമിട്ടുള്ള ഈ തീരുമാനം വ്യാവസായിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്‍റില്‍ ധനകാര്യ ബില്ലിനെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുമ്പോള്‍ മന്ത്രി പി ചിദംബരമാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പകുതി സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ക്ക് 15 ശതമാനവും ഗാല്‍വനൈസ്ഡ് ഷീറ്റുകള്‍ക്ക് അഞ്ച് ശതമാനവും കയറ്റുമതി തീരുവ ഈടാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. സ്റ്റീല്‍ നിര്‍മ്മാണത്തിന് ആവശ്യമായ പ്രാഥമിക അസംസ്കൃത വസ്തുക്കള്‍ക്കുള്ള കസ്റ്റംസ് ചുങ്കം റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.
രാജ്യത്ത് അനുഭവപ്പെട്ട നാണയപെരുപ്പത്തിന്‍റെ 21.3 ശതമാനവും സ്റ്റീല്‍ വ്യവസായത്തിന്‍റെ സംഭാവനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് സ്റ്റീല്‍ വില നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കേന്ദ്ര മന്ത്രിമാരായ രാം വിലാസ് പാസ്വാന്‍, കമല്‍നാഥ്, സിസ് റാം ഓല എന്നിവരുമായി ധനമന്ത്രി ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. മന്ത്രിതല സമിതിയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ധനമന്ത്രാലയം നടപടികള്‍ കൈകൊണ്ടിട്ടുള്ളത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|