|
| ടിവിഎസിന്‍റെ ഇരുചക്ര വില്‍പ്പനയില്‍ വര്‍ധനവ് |
| മുംബൈ (ഏജന്‍സി), 1 മെയ് 2008 ( 14:30 IST ) | |
ഇരുചക്ര വാഹന നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ ടി വി എസ് മോട്ടര്‍ കമ്പനിക്ക് ഏപ്രില്‍ മാസത്തെ വില്‍പ്പനയില്‍ പുരോഗതി. കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ധനവാണ് കമ്പനി കൈവരിച്ചത്. ഏപ്രില്‍ മാസം 1,09,937 ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 1,04,893 വാഹനങ്ങളായിരുന്നു. എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ 41.24 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. ഏപ്രില്‍ മാസം 10,213 വാഹനങ്ങളാണ് കമ്പനി കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,231 വാഹനങ്ങളാണ് കയറ്റി അയച്ചിരുന്നത്. ഏപ്രിലില്‍ 58,202 മോട്ടര്‍ ബൈക്കുകളും 19,034 സ്കൂട്ടറുകളും വിപണനി ചെയ്തതായി കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|