|
| ബാങ്ക് പലിശ നിരക്ക് കൂട്ടില്ല: ചിദംബരം |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 1 മെയ് 2008 ( 16:27 IST ) | |
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ പലിശനിരക്ക് കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. ഭവന വായ്പാ നിര്‍ദ്ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് വ്യത്യാസം വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കിനെ ബാധിക്കാത്ത രീതിയില്‍ ഭവന മേഖലയിലെ വായ്പകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പൊതുമേഖല ബാങ്ക് തലവന്‍മാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുതല്‍ ധനാനുപാതത്തില്‍ (സി ആര്‍ ആര്‍) മാത്രം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതിനാലും പോളിസി നിരക്കില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാലും ബാങ്കുകള്‍ സംതൃപ്തരാണ്. സി ആര്‍ ആര്‍ നിരക്ക് വര്‍ദ്ധന പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ബാങ്കുകള്‍ കരുതുന്നില്ല. അതിനാല്‍ സമീപ കാലത്ത് ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ചിദംബരം വ്യക്തമാക്കി.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ കര്‍ഷകരുടെ വായ്‌പാ കുടിശിക തീര്‍ക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇടപെടണമെന്നും ചിദംബരം നിര്‍ദ്ദേശിച്ചു. സ്വകാര്യ ഇടപാടുകാരെ ആശ്രയിക്കുന്ന ഗ്രാമീണരെ സ്വന്തം ഇടപാടുകാരാക്കി മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം. പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്ന ഗ്രാമീണര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്‌പ നല്‍കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ബാങ്കുകള്‍ വായ്‌പ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|