|
| അനൂപ് സിംഗ് ഏഷ്യ പസഫിക് ഡയറക്‌ടര്‍ |
| വാഷിംഗ്ടണ്‍ (ഏജന്‍സി), വെള്ളി, 2 മെയ് 2008 ( 12:48 IST ) | |
അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍ സ്ട്രൌസ് ഖാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രത്യേക ഉപദേഷ്‌ടാവായിരുന്നു അനൂപ് സിംഗ്. നിലവില്‍ ഐ എം എഫിന്‍റെ പടിഞ്ഞാറന്‍ മേഖലയുടെ ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ച് വരികയാണ് അനൂപ് സിംഗ്. ലോക ബാങ്കിന്‍റെ ഏഷ്യന്‍ മേഖലകള്‍ക്കുള്ള വൈസ് പ്രസിഡന്‍റിന്‍റെ പ്രത്യേക ഉപദേശകനായും അനൂപ് സിംഗ് സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ഐ എം എഫില്‍ മാനേജിംഗ് ഡയറക്‌ടരുടെ കാര്യാലയത്തില്‍ പ്രത്യേക പദ്ധതികള്‍ക്കുള്ള ഡയറക്‍ടര്‍, ഏഷ്യ പസഫിക് വിഭാഗത്തിന്‍റെ ഡെപ്യൂട്ടി ഡയറക്‍ടര്‍, നയരൂപീകരണത്തിനും പുനരവലോകനത്തിനുമുള്ള വിഭാഗത്തിന്‍റെ പ്രത്യേക ഉപദേശകന്‍ തുടങ്ങിയ ഒട്ടനവധി പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|