|
| ‘നാനൊ‘ കയറ്റുമതി ചെയ്യും |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 13:27 IST ) | |
ഇന്ത്യന്‍ നിരത്തുകളില്‍ തരംഗമാവാന്‍ തയ്യാറെടുക്കുന്ന ടാറ്റയുടെ ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് നാനൊ കയറ്റുമതി ചെയ്യുനതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ടാറ്റാ മോട്ടൊര്‍സ് വക്താവ് പറഞ്ഞു.
ഏതു രാജ്യത്തേയ്ക്ക് വേണമെങ്കിലും നാനൊ കയറ്റുമതി ചെയ്യാനാകും. എന്നാല്‍ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മത്രമായിരിക്കും ശ്രദ്ധ. നാനോ അമേരിക്കയില്‍ വില്‍ക്കാനിടയില്ലെന്ന് അമേരികന്‍ പ്രസിദ്ധീകരണമായ ‘കോണ്ട് നാസ്റ്റ് പോര്‍ട്ട്‌ഫോളിയൊ’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടു പുറകെയാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് നാനൊ കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് ടാറ്റാ മോട്ടോര്‍സ് വെളിപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്.
ആഭ്യന്തര വിപണില്‍ ചുവടുറപ്പിച്ചശേഷം നാനോ കയറ്റുമതി ചെയ്യും. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളിലേയ്ക്കാണ് കയറ്റുമതി ചെയ്യുക എന്നത് ഇപ്പൊള്‍ പറയാനാകില്ല-ടാറ്റാ മോട്ടോര്‍സ് വക്താവ് വ്യക്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|