|
| സെന്‍സെക്സില്‍ തകര്‍ച്ച |
| മുംബൈ(ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 17:43 IST ) | |
വിപണനം ആരംഭിച്ചയുടന്‍ നേരിയ ആശ്വാസം പകര്‍ന്ന് ഉയര്‍ച്ച, ക്ലോസ് ചെയ്യുമ്പോള്‍ വീണ്ടും തിരിച്ചടി. ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടും ചാഞ്ചാട്ടങ്ങളുടെ ഒരു ദിവസം കൂടി കടന്നു പോയി. ചൊവ്വാഴ്ച രാവിലെ 147 പോയിന്‍റിന്‍റെ മുന്നേറ്റത്തോടെയാണ് സെന്‍സെക്സ് വിപണനം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ മെച്ചപ്പെട്ട മുന്നേറ്റം തന്നെയാണ് നടത്തിയത്. 16697 പോയിന്‍റില്‍ തുടങ്ങിയ ഉയര്‍ച്ച 17086 വരെയെത്തി. അതായത് 388 പോയിന്‍റിന്‍റെ ഉയര്‍ച്ച വരെയുണ്ടായി. എന്നാല്‍, ദിനാന്ത്യത്തില്‍ 108 പോയിന്‍റിന്‍റെ ഇടിവോടെ 16753 പോയിന്‍റിലാണ് ബി എസ് ഇ ക്ലോസ് ചെയ്തിരിക്കുന്നത്.
സമാനമായ തകര്‍ച്ച നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 55 പോയിന്‍റ് താഴ്ന്ന് 4958ല്‍ ക്ലോസ് ചെയ്തു. എച്ച് ഡി എഫ് സി, ഇന്‍ഫോസിസ്, ഡി എല്‍ എഫ്, വിപ്രോ, ഒ എന്‍ ജി സി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ടി സി എസ് എന്നിവയുടെ ഓഹരികള്‍ക്ക് നഷ്ടമുണ്ടായി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|