|
| ഓഹരിവിപണിയില്‍ ഉയര്‍ച്ച |
| മുംബൈ(ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 11:58 IST ) | |
ബുധനാഴ്ച രാവിലെ ആഭ്യന്തര ഓഹരിവിപണിയില്‍ നേരിയ മുന്നേറ്റം. വിപണനം ആരംഭിച്ചയുടന്‍ 40 പോയിന്‍റിന്‍റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 108 പോയിന്‍റിന്‍റെ ഇടിവോടെ 16753 പോയിന്‍റിലാണ് ബി എസ് ഇ ക്ലോസ് ചെയ്തിരുന്നത്. എന്നാല്‍ ബുധനാഴ്ച രാവിലെ വിപണി കുതിപ്പിന്‍റെ ലക്ഷണം പ്രകടിപ്പിക്കുകയായിരുന്നു.
ബി എസ് ഇ 40.05 പോയിന്‍റ് ഉയര്‍ന്ന് 16792.91ലെത്തി. സമാനമായ ഉയര്‍ച്ച നിഫ്റ്റിയിലും ദൃശ്യമായി. 12.35 പോയിന്‍റ് ഉയര്‍ന്ന് എന്‍ എസ് ഇ 4970.15ലെത്തി. വിപണനത്തിന്‍റെ തുടക്കത്തില്‍ ദൃശ്യമാകുന്ന മാന്ദ്യം ജയ്‌പൂര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രോ, എച്ച് ഡി എഫ് സി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|