യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സ്വര്‍ണ്ണ വില കുതിയ്ക്കുന്നു
ന്യൂഡല്‍ഹി(ഏജന്‍സി) , ഞായര്‍, 18 മെയ് 2008   ( 12:52 IST )
യൂറോയ്ക്കെതിരായ ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ കുറവും ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിച്ചതും മൂലം സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുന്നു. പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില ശനിയാഴ്ച 180 രൂപാ വര്‍ദ്ധിച്ച് 12,490 രൂപയായി ഉയര്‍ന്നു. ഇതിനൊപ്പം വെള്ളി കിലോയ്ക്ക് 150 രൂപാ നിരക്കില്‍ വര്‍ദ്ധിച്ച് 23,750 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

ആഗോള വിപണിയിലുണ്ടായ വര്‍ദ്ധനയുടെ തുടര്‍ച്ചായാണ് ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധിക്കാന്‍ കാരണം.
ക്രൂഡോയില്‍ വില വീപ്പയ്ക്ക് 127 ഡോളറായിരുന്നു ശനിയാഴ്ചയിലെ വില.

അമേരിക്കന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്‍റെ വില ഒരു ഔണ്‍സിന് 40 ഡോളര്‍ നിരക്കില്‍ വര്‍ദ്ധിച്ച് 898 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നും സൂചനയുണ്ട്.

അമേരിക്കയിലെ ഉയര്‍ന്ന പണപ്പെരുപ്പ വര്‍ദ്ധനയും ഡോളറിന്‍റെ വിനിമയ നിരക്കില്‍ ഗണ്യമായ കുറവിനു കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സ്വര്‍ണ്ണവും വെള്ളിയും നിക്ഷേപകര്‍ക്ക് സുരക്ഷിതമായ മാര്‍ഗ്ഗങ്ങളാവുകയാണുണ്ടായത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണ ഉത്പാദനം കൂട്ടുമെന്ന് സൌദി
ഇത്തിഹാദ് എ‌യര്‍വേസ് കോഴിക്കോട്ടേക്ക്
പണപ്പെരുപ്പം 7.83 ശതമാനം
വിപണിയില്‍ വന്‍ കുതിപ്പ്
സിമിന്‍റ് വില ഇനിയും കുറയ്ക്കാനാകും: ചിദംബരം
ഓഹരിയില്‍ ഉണര്‍വ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...