|
| പുതിയ പാചകവാതക കണക്ഷന്‍ നല്‍കില്ല |
| ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 19 മെയ് 2008 ( 10:35 IST ) | |
പുതിയ പാചകവാതക കണക്ഷന്‍ നല്‍കേണ്ടതില്ലെന്ന് പൊതുമേഖലയിലെ എണ്ണ കമ്പനികള്‍ തീരുമാനിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക വിതരണത്തിന് ക്വാട്ട ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില്‍പ്പനയിലൂടെയുള്ള നഷ്ടം ഭീമമായി തുടരുന്നതിനാലാണ് ഈ തീരുമാനം. ഈ വര്‍ഷം മാത്രം 200,000 കോടിയുടെ നഷ്‌ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിപണനത്തിലൂടെ പ്രതിദിനം 550 കോടിയുടെ നഷ്‌ടമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഓയിലിനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ഭാരത് പെട്രോളിയത്തിനും ഉണ്ടായികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ക്ക് അടങ്ങിയ നിര്‍ദേശം മൂന്ന് കമ്പനികളും ചേര്‍ന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ബാരലിന് 120 ഡോളറില്‍ കൂടുതലായിട്ടും എണ്ണ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് പൊതുമേഖല എണ്ണ കമ്പനികളുടെ നഷ്‌ടത്തിന് കാരണമായിട്ടുള്ളത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|