|
| കിംഗ് ഫിഷറിന് പാകിസ്ഥാനിലേക്ക് പറക്കാന്‍ പദ്ധതി |
| മുംബൈ (ഏജന്‍സി), 21 മെയ് 2008 ( 12:41 IST ) | |
സ്വകാര്യ വിമാന കമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പാകിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുന്നു. സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ കറാച്ചിയിലേക്കും ലാഹോറിലേക്കും സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇത് നടപ്പിലാക്കുകയാണെങ്കില്‍ പാകിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ കമ്പനി എന്ന ബഹുമതി കിംഗ്‌ഫിഷറിന് സ്വന്തമാകും. ദക്ഷിണേഷ്യയിലെ കൂടുതല്‍ മേഖലകളിലേക്ക് പറന്നുയരാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാകിസ്ഥാനിലേക്കുള്ള സര്‍വീസും കമ്പനി പരിഗണിക്കുന്നത്. കൊളംബോ, ഡാക്ക, സിംഗപ്പൂര്‍, ബാങ്കോക്, മ്യൂനിച്ച് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയാറായതായി കിംഗ്ഫിഷറിന്‍റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ അംഗീകാരത്തിന് വിധേയമായിരിക്കും ഈ സര്‍വീസുകള്‍ ആരംഭിക്കുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|