|
| കാര്‍ഷികോപകരണങ്ങള്‍ക്ക് എസ്‌ബിഐ വായ്പ |
| മുംബൈ (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 17:09 IST ) | |
വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം രൂക്ഷമായ സാഹചര്യത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ള വായ്പ പുനരാരംഭിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതോടെ ട്രാക്ടറുകള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തിവയ്ക്കുവാന്‍ ആവശ്യപ്പെട്ട് ബ്രാഞ്ചുകള്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ ഉടന്‍തന്നെ പിന്‍വലിക്കാനും എസ് ബി ഐ തീരുമാനിച്ചു.
സര്‍ക്കുലര്‍ ഇറക്കിയതില്‍ ഖേദിക്കുന്നതായി എസ് ബി ഐ ചെയര്‍മാന്‍ ഒ പി ഭട്ട് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വായ്പ നിര്‍ത്തിവയ്ക്കുവാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ എസ് ബി ഐ പുറത്തിറക്കിയത്. കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ് ബി ഐയുടെ ഈ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|