|
| നികുതി വര്‍ധന; കാറുകളുടെ വില ഉയരും |
| ന്യൂഡല്‍ഹി(ഏജന്‍സി), 14 ജൂണ്‍ 2008 ( 12:51 IST ) | |
1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ വലിയ കാറുകള്‍ക്ക് വിലകൂടും.13000-20000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് ഇപ്പൊള്‍ പ്രതീക്ഷിക്കുന്നത്. 1500 സിസി വരെയുള്ള വാഹനങ്ങളെ നികുതി വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
1500 സിസി മുതല്‍ 1999 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 15000 രൂപയാണ് വര്‍ധന. 2000 സിസിക്കും അതിനു മീതെയും എഞ്ചിന്‍ ശേഷിയുള്ള കാറുകള്‍ക്ക് 20000 രൂപ വില വര്‍ധിക്കും. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍(എംയുവി) സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍(എസ്‌യുവി) തുടങ്ങിവയ്ക്കെല്ലാം വിലകൂടും. ഇതോടൊപ്പം അവയുടെ മൂല്യവര്‍ധിത നികുതി, റോഡ് നികുതി, ഇന്‍ഷ്വറന്‍സ് ചെലവ് എന്നിവ വര്‍ധിക്കും.
വലിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ കൂടുതല്‍ സാമ്പത്തിക ശേഷിയുള്ളവരാണെന്നും അവരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കണമെന്നുള്ള ചിന്താധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ധന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് വിലവര്‍ധിപ്പിക്കാനുളള പൊതുമേഖല എണ്ണകമ്പനികളുടെ തീരുമാനം വിമാനയാത്ര ചെലവേറിയതാക്കും... |
| |
|
|
|
|
|
|
|