യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
നാണ്യപെരുപ്പം നിയന്ത്രിക്കുന്നത് വികസനത്തെ ബാധിക്കില്ല
പൂനെ (ഏജന്‍സി), തിങ്കള്‍, 23 ജൂണ്‍ 2008   ( 16:47 IST )
വര്‍ധിച്ചു വരുന്ന നാണ്യപെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വികസനത്തെ സാരമായി ബാധിക്കാന്‍ ഇടയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ വൈ റെഡ്ഢി. ഭക്‌ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കക്ക് വകയില്ലെന്നും വര്‍ധിച്ചു വരുന്ന എണ്ണവില നേരിടാന്‍ മറ്റ് രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എണ്ണവില വര്‍ധനവ് ആശങ്ക നല്‍കുന്ന ഒരു പ്രതിഭാസമാണ്.

നിലവിലുള്ള പ്രശ്നങ്ങളും ഇവക്കുള്ള പരിഹാര മാര്‍ഗങ്ങളും സംബന്ധിച്ച് ഗൌരവമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എണ്ണ വില വര്‍ധിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങളുടെ വിലയിലും ഇത് സ്വാധീനം ചെലുത്തുമെന്ന് അനുമാനിച്ചതാണ്. ഇതുമൂലം സമ്പത്ത്‌ഘടനയില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ പരമാവധി ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ ഇപ്പോള്‍ സ്വീകരിച്ചതിനെക്കാള്‍ കൂടുതല്‍ കടുത്ത നടപടികള്‍ അനിവാര്യമായേക്കുമെന്ന് അദ്ദേഹം സൂചന നല്‍കി.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ജൂണ്‍ പതിനൊന്നിനാണ് റിപ്പോ നിരക്ക് എട്ട് ശതമാനമായി ഉയര്‍ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. എന്നാല്‍ വിലവര്‍ധന സൃഷ്‌ടിക്കുന്ന ആഘാതങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ ഈ ലക്‌ഷ്യം കൈവരിക്കുന്നതിന് തടസമായേക്കുമെന്ന ആശങ്ക ശക്തമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ധന പൈപ്പ് ലൈന്‍ ഉടമ്പടി ഉടന്‍: ദേവ്‌റ
കരണ്‍ ജോഹറും ബ്ലോഗിലേക്ക്
എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണം: ചിദംബരം
നാണ്യപ്പെരുപ്പം: ആശങ്ക വേണ്ടെന്ന്‌ ചിദംബരം
വിമാന ടിക്കറ്റ് നിരക്ക്‌ ഇനിയും വര്‍ധിപ്പിച്ചേക്കും
ഓഹരി വിപണിയില്‍ കനത്ത ഇടിവ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...