|
| എണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രികവടിയില്ല |
| വാഷിംഗ്‌ടണ്‍ (ഏജന്‍സി), ചൊവ്വ, 24 ജൂണ്‍ 2008 ( 11:57 IST ) | |
വര്‍ധിച്ചുവരുന്ന എണ്ണ വില ലോകരാഷ്‌ട്രങ്ങള്‍ക്ക് ഭീഷണിയാണെങ്കിലും ഇത് ഒറ്റരാത്രി കൊണ്ട് പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ഒരു വിഷയമല്ല ഇത്. ജിദ്ദയില്‍ നടന്ന ഉന്നതതല സമ്മേളനം ഉടന്‍ തന്നെ ഫലം ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ലെന്നും വൈറ്റ് ഹൌസിന്‍റെ പ്രസ് സെക്രട്ടറി ഡാന പെരിനോ പതിവ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വീക്ഷണമാണ് ആവശ്യം. എണ്ണയുടെ ഉപഭോഗം കുറയ്ക്കുകയും അതോടൊപ്പം വിതരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. ഇതുവഴി നമ്മള്‍ ലോകത്തിന് നല്‍കുന്നത് നല്ലൊരു സന്ദേശമാണ്. അമേരിക്കന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൌരവപൂര്‍ണമായ നിലപാടാണ് കൈകൊള്ളുന്നതെന്ന സന്ദേശം എണ്ണ വിപണിയില്‍ എത്തിക്കുകയാണ് ഇന്നത്തെ നിലയില്‍ ഏറ്റവും പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|