യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എണ്ണവില ഇനിയും കൂടാം: ഒപെക്
ബ്രസല്‍സ്(ഏജന്‍സി), ചൊവ്വ, 24 ജൂണ്‍ 2008   ( 17:12 IST )
എണ്ണവിലയുടെ കാര്യത്തില്‍ ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്നും ചിലപ്പോള്‍ ഇനിയും എണ്ണ വില കൂടാന്‍ സാധ്യതയുണ്ടെന്നും, എണ്ണ ഉത്പാദനവും കയറ്റുമതിയും നടത്തുന്ന രാജ്യങ്ങളുടെ സംഘടന(ഒപെക്)യുടെ പ്രസിഡന്‍റ് ഷാകിബ് ഖെലീല്‍ പറഞ്ഞു. ഇപ്പോള്‍ വര്‍ദ്ധിച്ച എണ്ണവില കുറയാനിടയില്ലെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ബ്രസല്‍സില്‍ എത്തിയതായിരുന്നു ഷാകിബ്.

എണ്ണവില കുറയ്‌ക്കാന്‍ കഴിയുന്നതെല്ലാം ഒപെക് ചെയ്യുന്നുണ്ട്. എന്നാല്‍ വില കുറയുമെന്ന് കരുതുന്നില്ല. ഈ വര്‍ഷം അവസാനം വരെയെങ്കിലും എണ്ണവില ഉയര്‍ന്നു തന്നെ നില്‍ക്കും - അദ്ദേഹം വ്യക്തമാക്കി.

എണ്ണയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സൌദി അറേബ്യ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ക്ക് ഇനി എണ്ണയുല്‍പ്പാ ദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് ഷാകിബ് ഖെലീല്‍ പറഞ്ഞു. ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം ഊഹക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കയറ്റുമതിയില്‍ നേരിയ വര്‍ധന
എണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രികവടിയില്ല
ഓഹരിവിപണിയില്‍ മുന്നേറ്റം
നാണ്യപെരുപ്പം നിയന്ത്രിക്കുന്നത് വികസനത്തെ ബാധിക്കില്ല
ഇന്ധന പൈപ്പ് ലൈന്‍ ഉടമ്പടി ഉടന്‍: ദേവ്‌റ
കരണ്‍ ജോഹറും ബ്ലോഗിലേക്ക്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...