|
| പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു |
| ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 25 ജൂണ്‍ 2008 ( 16:42 IST ) | |
വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തിയ റിസര്‍വ് ബാങ്കിന്‍റെ തീരുമാനം ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും അനിവാര്യമായിരുന്നെന്ന് ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി. എണ്ണവില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ഇത്തരം കടുത്ത നടപടികള്‍ എടുക്കേണ്ടതുണ്ട്. ഇത്തരം നടപടികള്‍ ഹിതകരമായ പ്രഭാവം സൃഷ്‌ടിക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലക്ക് ഗുണകരമായ പല ഘടകങ്ങളും ഇപ്പോഴും ഉണ്ട്.
അരി,ഗോതമ്പ് എന്നിവയുടെ റെക്കോര്‍ഡ് ഉത്പാദനവും, പൊതുവിതരണ സമ്പ്രദായങ്ങളിലൂടെ വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ധാന്യങ്ങളുടെ സംഭരണവും അനുകൂല ഘടകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തമായ ആവശ്യം നിയന്ത്രിക്കുകയും ഇതിന്‍റെ തീഷ്ണത കുറയ്ക്കുകയുമാണ് റിസര്‍വ് ബാങ്കിന്‍റെ കടമ. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനോടൊപ്പം ഈ ലക്‌ഷ്യം കൈവരിക്കുകയാണ് ഉദ്ദേശം. റിസര്‍വ് ബാങ്ക് സ്വീകരിച്ച നയങ്ങള്‍ പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|