യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
കാര്‍ വില വീണ്ടും കൂടിയേക്കും
മുംബൈ(ഏജന്‍സി), വ്യാഴം, 26 ജൂണ്‍ 2008   ( 11:00 IST )
സ്റ്റീല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് കാറുകള്‍ക്ക് വീണ്ടും വില കൂട്ടിയേക്കും. ഒരു മാസം മുമ്പാണ് രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനികളായ മാരുതി സുസുക്കി, ഹുണ്ടായ് മോട്ടോര്‍സ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ഹോണ്ട സിയല്‍ എന്നിവ വിവിധ മോഡല്‍ കാറുകള്‍ക്ക് 6,000 മുതല്‍ 30,000 രൂപ വരെ വില വര്‍ധിപ്പിച്ചത്. കാര്‍ നിര്‍മ്മാണത്തില്‍ നാല്‍‌പത് ശതമാനവും സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.

ഇത്തരം സ്റ്റീലിന്‍റെ വില ഗണ്യമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 20 ശതമാനത്തില്‍ അധികം ഉയര്‍ന്ന് ഒരു മെട്രിക് ടണ്ണിന് മേല്‍ 3,000 രൂ‍പ വരെ കൂടിയിരിക്കയാണ്. കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ചെമ്പ്, അലുമിനിയം, റബ്ബര്‍ എന്നിവയ്ക്കെല്ലാം വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാര്‍ നിര്‍മ്മാണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, എത്ര കണ്ട് വില വര്‍ധിപ്പിക്കുമെന്നോ എന്ന് മുതല്‍ വര്‍ധിപ്പിക്കുമെന്നോ ഇതു വരെ തീരുമാനിച്ചിട്ടില്ലെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഒരു മുതിര്‍ന്ന വക്താവ് അറിയിച്ചത്. പെട്ടെന്നൊരു വില വര്‍ധന വീണ്ടുമുണ്ടാകില്ലെന്ന് ഹുണ്ടായ് അധികൃതരും അറിയിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു
ഐഡിയ സ്പൈസ് കോം ഏറ്റെടുത്തു
ബച്ചനും റിലയന്‍സും കൈകോര്‍ക്കുന്നു
ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
എണ്ണവില ഇനിയും കൂടാം: ഒപെക്
കയറ്റുമതിയില്‍ നേരിയ വര്‍ധന
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...