യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
മൊബൈല്‍ വളര്‍ച്ച തുടരുന്നു; 8.62 ദശലക്ഷം കൂടി
ന്യൂഡല്‍ഹി(ഏജന്‍സി), വ്യാഴം, 26 ജൂണ്‍ 2008   ( 16:52 IST )
രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മേയിലെ കണക്കുകള്‍ പ്രകാരം 8.5 ദശലക്ഷം ഉപയോക്താക്കള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ രാജ്യത്തെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 316.97 ദശലക്ഷമായി ഉയര്‍ന്നു. 2008 മേയില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം മൊത്തം വയര്‍ലെസ് ഉപയോക്താക്കളുടെ എണ്ണം 277.92 ദശലക്ഷമായിരുന്നു. 2007 മേയില്‍ വര്‍ധന 8.21 ദശലക്ഷമായിരുന്നുവെങ്കില്‍ 2008 മേയില്‍ ഇത് 8.62 ദശലക്ഷത്തിലെത്തിയിരിക്കയാണെന്ന് ട്രായ് അധികൃതര്‍ പറഞ്ഞു

അതേസമയം രാജ്യത്തെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ വരിക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം ഏപ്രിലില്‍ 39.21 ദശലക്ഷമായിരുന്നെങ്കില്‍ മേയില്‍ ഇത് 39.05 ദശലക്ഷമായി കുറഞ്ഞു.

മൊത്തം ടെലിഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2008 ഏപ്രിലില്‍ 8.00 ദശലക്ഷമായിരുന്നെങ്കില്‍ മേയില്‍ ഇത് 8.46 ദശലക്ഷമായി വര്‍ധിച്ചു. അതേസമയം ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2008 മേയില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം 4.15 ദശലക്ഷം വരിക്കാര്‍ കൂടി. ഏപ്രിലില്‍ ഇത് 4.01 ദശലക്ഷമായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സെന്‍സെക്സില്‍ ഉയര്‍ച്ച
കാര്‍ വില വീണ്ടും കൂടിയേക്കും
പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു
ഐഡിയ സ്പൈസ് കോം ഏറ്റെടുത്തു
ബച്ചനും റിലയന്‍സും കൈകോര്‍ക്കുന്നു
ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...