യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഓഹരിവിപണിയില്‍ രക്തച്ചൊരിച്ചില്‍
മുംബൈ(ഏജന്‍സി), വെള്ളി, 27 ജൂണ്‍ 2008   ( 11:09 IST )
മുംബൈ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. വെള്ളിയാഴ്ച വിപണനം ആരംഭിച്ച് ആദ്യ മിനുട്ടുകളില്‍ തന്നെ വിപണി പാതാളത്തിലേക്ക് കൂപ്പു കുത്തി. പതിനാലായിരത്തിന് താഴേക്ക് സെന്‍സെക്സ് പതിക്കുകയായിരുന്നു. 536 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് സൂചികയില്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസത്തെ നേരിയ മുന്നേറ്റങ്ങളുടെ പച്ചയില്‍ വിപണനം ആരംഭിച്ച വെള്ളിയാഴ്ച, ബി എസ് ഇ 535.97 പോയിന്‍റ്‌ താഴ്ന്ന് 13,885.85ലെത്തി. സമാനമായ തകര്‍ച്ച നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 159 പോയിന്‍റ്‌ തകര്‍ന്ന് 4156.85ലെത്തി. ഇതോടെ, രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സെന്‍സെക്സ് പതിനാലാ യിരത്തിന് താഴേക്ക് പോയിരിക്കുകയാണ്.

ആഗോള വിപണിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഈ തകര്‍ച്ചയും ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ വിപണി രണ്ടു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഡോളറിന്‍റെ വിലയിടിഞ്ഞതും എണ്ണവിലവര്‍ദ്ധനവും വിപണിയുടെ തകര്‍ച്ചയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ബാങ്കുകള്‍ വായ്പ നിരക്ക് വര്‍ദ്ധിപ്പിച്ചതും ഈ തകര്‍ച്ചയ്ക്ക് കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍റ്‌ മഹീന്ദ്ര, വിപ്രോ, എച്ച് ഡി എഫ് സി, റിലയന്‍സ്, അംബുജാ സിമെന്‍റ്സ് തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മൊബൈല്‍ വളര്‍ച്ച തുടരുന്നു; 8.62 ദശലക്ഷം കൂടി
സെന്‍സെക്സില്‍ ഉയര്‍ച്ച
കാര്‍ വില വീണ്ടും കൂടിയേക്കും
പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു
ഐഡിയ സ്പൈസ് കോം ഏറ്റെടുത്തു
ബച്ചനും റിലയന്‍സും കൈകോര്‍ക്കുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...