യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
നാണ്യപ്പെരുപ്പം നിരക്ക് കുതിക്കുന്നു; 11.42%
ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 27 ജൂണ്‍ 2008   ( 12:35 IST )
രാജ്യത്തെ നാണ്യപ്പെരുപ്പം നിരക്ക് കുത്തനെ വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച പുറത്തുവന്ന ജൂണ്‍ 14ന് അവസാനിച്ച ആഴ്ചയിലെ കണക്കുകള്‍ പ്രകാരം നാണ്യപ്പെരുപ്പം വര്‍ധന 11.42 ശതമാനത്തിലെത്തി. തൊട്ടു മുമ്പത്തെ ആഴ്ചയില്‍ ഇത് 11.05ശതമാനമായിരുന്നു.

കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. 1995 ഏപ്രില്‍ എട്ടിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഉയര്‍ച്ചയെന്നാണ് സാമ്പത്തികമേഖല വിലയിരുത്തുന്നത്. നാണ്യപ്പെരുപ്പം നിരക്ക് പ്രഖ്യാപിച്ചതോടെ ആഭ്യന്തര ഓഹരിസൂചികളെല്ലാം കുത്തനെ ഇടിഞ്ഞു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 600 പോയിന്‍റാണ് വ്യാപാരം തുടങ്ങിയ ഉടനെ ഇടിഞ്ഞത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിന് ശേഷള്ള ആഴ്ചയിലെ കണക്കാണിതെന്നതും ശ്രദ്ദേയമാണ്‌. ആണവക്കരാര്‍ പ്രതിസന്ധിക്കൊപ്പം വിലക്കയറ്റവും നാണ്യപ്പെരുപ്പം ഉയര്‍ത്തുന്നതിനു കാരണമായി. ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്നാണ് നാണ്യപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതെന്നും വിലയിരുത്തപ്പെടുന്നു‌.

അതേസമയം, അടുത്ത കുറച്ച് ആഴ്ചകള്‍ കൂടി രാജ്യത്തെ നാണ്യപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുമെന്ന്‌ ധനമന്ത്രി പി ചിദംബരം സൂചന നല്‍കിയിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറും ആര്‍ ബി ഐയും സ്വീകരിച്ച നടപടികള്‍ക്ക്‌ ഫലം ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ധനമന്ത്രി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്‌.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരിവിപണിയില്‍ രക്തച്ചൊരിച്ചില്‍
മൊബൈല്‍ വളര്‍ച്ച തുടരുന്നു; 8.62 ദശലക്ഷം കൂടി
സെന്‍സെക്സില്‍ ഉയര്‍ച്ച
കാര്‍ വില വീണ്ടും കൂടിയേക്കും
പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു
ഐഡിയ സ്പൈസ് കോം ഏറ്റെടുത്തു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...